ദേ അപ്പു മരത്തിന്റെ മുകളിൽ; ശ്രീലങ്കൻ കാഴ്ചകൾ പങ്കുവെച്ച് വിസ്മയ മോഹൻലാൽ

Pranav Mohanlal, Vismaya Mohanlal Sri Lanka trip

മാധ്യമങ്ങൾക്ക് പിടികൊടുക്കാത്ത ആളാണ് പ്രണവ് മോഹൻലാൽ. തന്റെ യാത്രകയുടെ ഇടവേളകളിലാണ് അപ്പു എന്ന പ്രണവ് സിനിമകൾ ചെയ്യാറെന്ന് ആരാധക‌ർ തമാശയായി പറയാറുണ്ട്. സോഷ്യൽ മീഡിയയിലും ആളത്ര സജീവമല്ല. ഇപ്പോഴിതാ വിസ്മയ മോഹൻലാൽ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പ്രണവ് മോഹൻലാലിന്റെ ചിത്രവുമുണ്ട് കൂട്ടത്തിൽ.

ശ്രീലങ്കൻ യാത്രക്കിടെ പക‌ർത്തിയ ചിത്രങ്ങളാണ് വിസ്മയ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചത്. ബീച്ചുകളിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങളും ഒപ്പം പ്രണവിന്റെ ‘സാഹസികത’യും വിസ്മയ പങ്കുവെച്ചു. ഏതായാലും സഹോദരൻ പ്രണവിനൊപ്പം അവധി ആഘോഷിക്കുന്ന വിസ്മയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരം​ഗമായിക്കഴിഞ്ഞു. പൊതുവെ തനിച്ച് യാത്ര ചെയ്യാറുള്ള അപ്പുവിനെ സഹോദരിയുടെ കൂടെ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകർ.

കൂട്ടത്തിലെ ഒരു മരത്തിന് മുകളിൽ അനായാസമായി കയറി നിൽക്കുന്ന പ്രണവിന്റെ ചിത്രം വൈറലാണ്. ബീച്ചും കോഫിയും പ്രകൃതിരമണീയമായ ചിത്രങ്ങളും വിസ്മയയുടെ പോസ്റ്റിൽ കാണാം. കടൽതീരത്തെ നിമിഷങ്ങളും വിസ്മയ പകർത്തിയിട്ടുണ്ട്. യാത്രയിൽ സുഹൃത്തുക്കളുമുണ്ട് ഇവർക്കൊപ്പം.

ALSO READ: മമ്മൂക്ക ഇപ്പോഴും 30കളിലെന്നപോലെ, മാസ്മരികം; ചിത്രം പങ്കുവെച്ച് ലിസി, ഒപ്പം പ്രിയദർശനും

അതേസമയം സിനിമയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് വിസ്മയ. തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ പുറത്തുവന്നിരുന്നു. ആശിർവാദ് സിനിമസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രത്തിൽ ആശിഷ് ആന്റണിയും പ്രധാന വേഷത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News