കോൺഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിൽ പിന്മാറണം; രാഹുൽ ഗാന്ധിയെ ഉപദേശിച്ച് പ്രശാന്ത് കിഷോർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി പിന്മാറണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കഴിഞ്ഞ 10 വർഷമായി കോൺഗ്രസിനെ നയിക്കാൻ കഴിയാതെ വന്നിട്ടും മാറിനിൽക്കാനോ മറ്റാർക്കെങ്കിലും പാർട്ടിയെ നയിക്കാനോ അവസരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

ALSO READ: തെറ്റായ വഴിക്ക് പോയപ്പോൾ ഉപദേശിച്ചു, മകന് പാർട്ടിയുമായി ബന്ധമില്ല, ബോംബ് നിർമ്മാണം പാർട്ടിയുടെ അറിവോടെയല്ല: വ്യക്തമാക്കി പാനൂർ സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷിന്റെ അച്ഛൻ

ജനാധിപത്യവിരുദ്ധമാണ് രാഹുലിൻറെ നിലപാട്. പ്രതിപക്ഷ പാർട്ടിക്കായി ഒരു പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും തൻ്റെ തന്ത്രം നടപ്പിലാക്കുന്നതിൽ താനും അതിൻ്റെ നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഇറങ്ങിപ്പോയി എന്നും കിഷോർ പറഞ്ഞു.കോൺഗ്രസിൻ്റെ പ്രവർത്തനത്തിലെ ഘടനാപരമായ പിഴവുകൾ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും അതിനെ അനുകൂലിക്കുന്നവരും ഏതെങ്കിലും ഒരു വ്യക്തിയേക്കാൾ വലുതാണെന്നും പാർട്ടിയുടെ തുടരെയുള്ള പരാജയങ്ങൾക്ക് കാരണക്കാരനെന്ന നിലയിൽ നേതൃസ്ഥാനത്ത് നിന്ന് രാഹുൽ ഒഴിവാക്കേണ്ടതാണെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.കുറുവര്ഷംയി ഒരേ ജോലി ചെയ്യുമ്പോൾ, ഇടവേള എടുക്കുന്നതിൽ കുഴപ്പമില്ല. അഞ്ച് വർഷത്തേക്ക് അത് മറ്റാർക്കെങ്കിലും നൽകണം. സോണിയ ഗാന്ധി അത് ചെയ്തുവെന്ന് പ്രശാന്ത് കിഷോർ സൂചിപ്പിച്ചു.

ALSO READ: തട്ടിപ്പില്‍ വീഴാതിരിക്കാം; പ്രൈവസി ഫീച്ചറുമായി വാട്സ്ആപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here