രാജസ്ഥാന് കനത്ത നഷ്ടം; പ്രസിദ്ധ് കൃഷ്ണയ്ക്കും ഐപിഎല്‍ നഷ്ടമാകും

ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും ഐപിഎല്‍ നഷ്ടമാകും. പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് താരം. രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് പ്രസിദ്ധ്.

ഷമിയും പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമത്തിലാണ്. ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് ഷമി. ഇരുവരും ഐപിഎല്‍ കളിക്കില്ലെന്നു ബിസിസിഐ സ്ഥിരീകരിച്ചു. നിലവില്‍ പ്രസിദ്ധ് കൃഷ്ണ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

നേരത്തെ കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന ഋഷഭ് പന്ത് ഒന്നര വര്‍ഷത്തിനു ശേഷം ഐപിഎല്ലിലൂടെ തിരിച്ചെത്തുമെന്നു ബിസിസിഐ സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News