ഭാര്യയെയും മക്കളെയും കൊന്ന് പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ഷാര്‍ജയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് ഇന്ത്യക്കാരനായ പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷാര്‍ജ ബുഹൈറയിലാണ് സംഭവം. 30 വയസ് തോന്നിക്കുന്ന പ്രവാസി യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി എന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് മരണം.

തിരിച്ചറിയല്‍ രേഖകള്‍ക്കായി തെരഞ്ഞെപ്പോഴാണ് പോക്കറ്റില്‍ നിന്ന് ഭാര്യയെയും രണ്ട് മക്കളെയും താന്‍ കൊന്നുവെന്ന് സമ്മതിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. ഇയാളുടെ താമസസ്ഥലത്ത് മക്കളുടെയും ഭാര്യയുടെയും മൃതദേഹം പൊലീസ് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ കുടുംബമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് വയസുള്ള മകനും, എട്ട് വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News