ദുബായില്‍ മലയാളി ഹൃദയാഘാതം വന്ന് മരിച്ചു

obit

ഹൃദയാഘാതം വന്ന് ദുബായില്‍ മലയാളി മരിച്ചു. കണ്ണൂര്‍ കരിയാട് സ്വദേശി
തണ്ടയാന്റവിട അരുണ്‍ ആണ് മരിച്ചത്. 47 വയസ്സായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ പെങ്ങളുടെ ഭര്‍ത്താവ് ആണ്.

Read Also: മസ്തിഷ്‌കാഘാതം; മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ മരിച്ചു

ദുബായ് മാലിക് റെസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്ന അരുണ്‍ മൂന്ന് മാസം മുമ്പാണ് ദുബായിലെത്തിയത്. നടപടിക്രങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

Read Also: ബ്രസീലിൽ പാസഞ്ചർ ബസും ട്രക്കും കൂട്ടിയിച്ച് അപകടം; 37പേർക്ക് ദാരുണാന്ത്യം

അതിനിടെ, മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്സ് ഓസ്ട്രേലിയയില്‍ മരിച്ചു. തൊടുപുഴ കരിംകുന്നം മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് ഓസ്ട്രേലിയയിലെ കെയിന്‍സില്‍ മരിച്ചത്. കെയിന്‍സ് ഹോസ്പിറ്റലിലെ ഡയാലിസിസ് വിഭാഗം നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ടൗണ്‍സ്വില്‍ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. പുല്ലുവഴി മുണ്ടയ്ക്കല്‍ പരേതരായ ജോസ് ജോസഫ്, എല്‍സമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ജോ ഡേവിഡ്, ഒലിവിയ ഡേവിഡ്. സഹോദരി: സെജോയ് ജോസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News