
കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു ആണ് മരിച്ചത്. മംഗഫിലുള്ള കെട്ടിടത്തില്‍ നിന്നും വീണാണ് മരിച്ചത്.
കോണ്‍സ്റ്റിലക് എന്‍ജിനീയറിങ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. കുടുംബം കുവൈത്തില്‍ ഉണ്ട്. ഭാര്യ നഴ്‌സ് ആയി ജോലി ചെയ്യുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Also: കുവൈറ്റിൽ രാജ്യം വിടുന്നതിന് മുമ്പ് പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കി സർക്കാർ
കുവൈറ്റില്‍ രാജ്യം വിടുന്നതിന് മുമ്പ് പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍
കുവൈറ്റില്‍ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ രാജ്യം വിടുന്നതിന് മുമ്പ് അവരുടെ തൊഴിലുടമകളില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് നേടണമെന്ന് കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍- സബാഹാണ് ഇത് സംബന്ധിച്ച മന്ത്രിതല സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പ്രവാസി തൊഴിലാളികളുടെയും തൊഴില്‍ ഉടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കൃത്യത വരുത്തുന്നതിന്റയും ഭാഗമായാണ് പുതിയ തീരുമാനമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here