ശശി തരൂരിനെ മാറ്റി; പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാനായി പ്രവീൺ ചക്രവർത്തി

മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റി. പുതിയ ചെയർമാൻ ആയി പ്രവീൺ ചക്രവർത്തിയെ നിയമിച്ചു. നിലവിൽ പാർട്ടിയുടെ ഡാറ്റാ അനലിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ തലവനാണ് പ്രവീൺ ചക്രവർത്തി.

ALSO READ:2030 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷ; മെഗാ എയർപോർട്ടുമായി ദുബായ്

ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിന് നേരെ ആക്രമണം നടക്കുന്ന സമയത്ത്, നമ്മുടെ രാഷ്ട്രത്തെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തിൽ മുന്നിട്ടിറങ്ങേണ്ടത് പ്രൊഫഷണലുകളുടെ ബാധ്യതയാണെന്നും നമ്മുടെ രാജ്യത്തിന് വേണ്ടതായ ആധുനിക കാഴ്ചപ്പാട് കൊണ്ടുവരുന്നതിന് ശ്രമിക്കുമെന്നും പ്രവീൺ ചക്രവർത്തി പറഞ്ഞു.

ALSO READ:2030 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷ; മെഗാ എയർപോർട്ടുമായി ദുബായ്

എന്നാൽ ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ സാഹചര്യത്തിലാണ് ഈ സ്ഥാന മാറ്റമെന്നാണ് നേതൃത്വം പറയുന്നത്. പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ സ്ഥാപക ചെയർമാൻ ആയിരുന്നു ശശി തരൂർ. തരൂരിന് നിലവിൽ പാർട്ടിയിൽ മറ്റ് പദവികളൊന്നുമില്ല. 2017 ആണ് രാഹുൽ ഗാന്ധിയുടെ ആശയത്തിൽ പ്രൊഫഷണൽസ് കോൺഗ്രസ് നിലവിൽ വന്നത്. രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള പ്രൊഫഷണലുകൾക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News