
വിവാഹം കഴിക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിൽ ഒരു യുവതി. 41 വയസായെന്നും തന്നെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നുമാണ് യുവതിയുടെ പരാതി. പ്രയാഗ്‌രാജ് സ്വദേശിയായ മാധുരി പട്ടേൽ ആണ് പൊലീസിൽ പരാതി നൽകിയത്. വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ലെന്നും വർഷങ്ങളായി വീട്ടുകാർ പീഡിപ്പിക്കുകയാണെന്ന് യുവതി പരാതിയിൽ പറയുന്നു.
മാധുരി പട്ടേലാണ് പരാതക്കാരി. തൻ്റെ സഹോദരനും സഹോദരൻ്റെ ഭാര്യയും വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ല. ഏത് വിവാഹാലോചനകള്‍ വന്നാലും മുടക്കുകയാണ് ചെയ്യുന്നത്. വിവാഹ ചെലവുകള്‍ ആലോചിച്ചാണ് തൻ്റെ വിവാഹം മുടക്കുന്നതെന്ന് മാധുരി തൻ്റെ പരാതിയിൽ പറയുന്നു.
ALSO READ: മോഷണ ശ്രമത്തിനിടെ 82കാരനെ കൊലപ്പെടുത്തി; ഗാസിയാബാദിൽ 14കാരിയുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ
കുടുംബ സ്വത്ത്, സഹോദൻ തൻ്റെ പേരിലേക്ക് മാറ്റിയെന്നും എന്നാൽ വിവാഹത്തിനു വേണ്ടി അയാള്‍ ഒന്നും ചെയ്യുന്നില്ലെന്ന് അവർ പറയുന്നു. അച്ഛൻ, അമ്മ, സഹോദരൻ, സഹോദരൻ്റെ ഭാര്യ എന്നിവരെയെല്ലാം തന്നെ പരാതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20 വർഷത്തോളമായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. സ്വന്തമായി ജോലി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഒരു ദിവസം തൻ്റെ വീട്ടിലേക്ക് പാഞ്ഞെത്തിയ കുടുംബം തന്നെ ഉപദ്രവിച്ചുവെന്ന് അവർ പരാതിയിൽ കൂട്ടിച്ചേർത്തു. ഒരു നല്ല പുരുഷനുമായുള്ള വിവാഹം തനിക്ക് ഏർപ്പാടാക്കി തരണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടു. പരാതിക്ക് പിന്നാലെ പൊലസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

