പി ആര്‍ ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രവികുമാര്‍ അന്തരിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ മേഖല ഡെപ്യൂട്ടി ഡയറക്ടറും ദീര്‍ഘകാലം ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായിരുന്ന ആലപ്പുഴ ന്യൂബസാര്‍ ഫോര്‍ത്ത് എസ്റ്റേറ്റില്‍ പി.രവികുമാര്‍ (71) അന്തരിച്ചു. 10 വര്‍ഷത്തോളം ആലപ്പുഴയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു.

READ ALSO:ഏഷ്യന്‍ ഗെയിംസ്: തങ്കത്തിളക്കത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം, ശ്രീലങ്കയെ തോല്‍പ്പിച്ചത് 19 റണ്‍സിന്

മനോരാജ്യം പ്രസിദ്ധീകരണത്തിന്റെ ഉപപത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചഗ്രാമം എന്ന നോവലും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. ജവഹര്‍ ബാലഭവനിലെ നാടക അധ്യാപകനായിട്ടായിരുന്നു തുടക്കം. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ മുന്‍ പ്രൊഫസറായ ഡോ.എസ് നിര്‍മ്മല കുമാരിയാണ് ഭാര്യ. മകള്‍:എന്‍ ഗൗരി, മരുമകന്‍: ഡോ. ഹരിഗോവിന്ദ്. നാളെ (26) 12.30ന് വലിയ ചുടുകാട്ടിലാണ് സംസ്‌കാരം.

READ ALSO:വിന്‍ഡീസ് മുതല്‍ ഇംഗ്ലണ്ട് വരെ; ഒരു ക്രിക്കറ്റ് വേള്‍ഡ് കപ്പ് കഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News