ഗർഭിണിയായ ആടിനെ തെരുവ് നായകൾ കടിച്ച് കൊന്നു

തിരുവനന്തപുരം കല്ലറ പാൽകുളത്ത് ഗർഭിണിയായ ആടിനെ 15 ഓളം വരുന്ന തെരുവ് നായകൾ കടിച്ച് കൊന്നു. പാൽകുളം സ്വദേശി സുരാജന്റെ വീട്ടിലെ ആട്ടിനെയാണ് തെരുവ് നായകൾ കൊന്നത്.ഇന്ന് ഉച്ചയ്ക്ക് 2.15 ന് ആണ് സംഭവം. വീടിന്റെ സമീപത്തെ ഷെഡിൽ കിടന്ന ആടിനെയാണ് കടിച്ച് കൊന്നത്. ആട് 4 – മാസം ഗർഭിണിയാണ്.

അതേസമയം തൃശൂർ ചൊവ്വന്നൂരിൽ വയോധികൻ ഉൾപ്പെടെ രണ്ടുപേരെ തെരുവുനായ ആക്രമിച്ചു. ചൊവ്വന്നൂർ സ്വദേശിയായ തെക്കോട്ട് വീട്ടിൽ മോഹനനാണ് പരുക്കേറ്റത്. കുണ്ടന്നൂർ സ്വദേശിക്കും തെരുവുനായയുടെ ആക്രമത്തിൽ പരുക്കേറ്റു. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

also read; ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് കോടതി

അതേസമയം, സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും തെരുവുനായയുടെ ആക്രമണത്തിൽ നിരവധിയാളുകൾക്ക് പരുക്കേറ്റിരുന്നു. തൃശൂരിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് വിദ്യാർത്ഥിക്ക് ​ഗുരുതരമായി പരുക്കേറ്റു.ചിയ്യാരത്തെ ജെറി യാസിന്റെ മകൻ എൻ ഫിനോയ്ക്കാണ്(16) പരുക്കേറ്റത്. ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെയാണ് കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത്.

ഇതേസമയം, കണ്ണൂരിലും തെരുവുനായയുടെ ആക്രമണത്തിൽ തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപെട്ടത്. മട്ടന്നൂര്‍ നീര്‍വേലിയിലായിരുന്നു സംഭവം.മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിന് നേരെ തെരുവുനായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് കുഞ്ഞിനെ രക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News