
കോട്ടയം മാഞ്ഞൂരിൽ 8 മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. മാഞ്ഞുർ സ്വദേശി അമിതയാണ് ജീവനൊടുക്കിയത്. മകളുടെ മരണത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ പരാതിയുമായി മരണമടഞ്ഞ അമിതയുടെ അമ്മ.
മകൾ ഗാർഹിക പീഡനം നേരിട്ടിരുന്നുവെന്നും ഭർത്താവ് അഖിലുമായി പ്രശ്നങ്ങളുണ്ടായിരുന്നതായും മാതാവ് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് അവസാനമായി അമിത ഫോൺ വിളിച്ചത് മാതാവ് എൽസമ്മയെ ആയിരുന്നു. ഞാനില്ലാതായാലും, മക്കളെ നോക്കണമെന്നും, അവരെ ഭർത്താവിന്റെ വീട്ടുകാർക്ക് വിട്ടുകൊടുക്കരുതെന്നുമായിരുന്നു നിർദ്ദേശം.
അമ്മയ്ക്കും അച്ഛനും മക്കളെ നോക്കാൻ പറ്റാതെ വന്നാൽ അവരെ അനാഥാലയത്തിൽ ആക്കിയാൽ മതിയെന്നും അമിത പറഞ്ഞു. ഫോൺ സ സംഭാക്ഷണം അവസാനിപ്പിച്ച ശേഷം പിന്നീട് മാതാവ് കേൾക്കുന്നത്, അമിതയുടെ മരണ വാർത്തയായിരുന്നു.
5 വർഷം മുമ്പാണ് മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിലുമായി അമിതയുടെ വിവാഹം നടന്നത്. രണ്ടു ലക്ഷം രൂപയും ഇരുപത് പവനും സ്ത്രീധനമായി നൽകിയിരുന്നു. ഇവർക്ക് 4 ഉം 2 ഉം വയസ്സുള്ള മക്കളുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് അമിതയെ മാഞ്ഞൂരിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 8 മാസം ഗർഭിണിയായിരിക്കെ നിറവയറുമായാണ് അമിത ജീവനൊടുക്കിയത്. അമിതയും ഭർത്താവ് അഖിലുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. കടുത്തുരുത്തി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here