ഗര്‍ഭിണിയായ യുവതിക്ക് ക്രൂര മർദ്ദനം; ഭർത്താവ് അറസ്റ്റിൽ

തൃശ്ശൂരിൽ ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ഭർത്താവ് അറസ്റ്റിലായി. തൃശൂര്‍ കണിമംഗലം ബഹാവുദ്ദീന്‍ അല്‍ത്താഫി (30)ആണ് ഭാര്യയെ മർദിച്ച് അവശയാക്കിയത്. ഇയാളെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

also read :നിണമണിഞ്ഞ യാത്രകൾ – ഡോ. ജോൺ ബ്രിട്ടാസ് എം പി എഴുതുന്നു

സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. എന്നാൽ നല്‍കിയ സ്വര്‍ണമെല്ലാം അല്‍ത്താഫ് വിറ്റിരുന്നു. അല്‍ത്താഫിന്റെ വീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും പിന്നീട് വിവാഹേതരബന്ധം ആരോപിച്ചും മര്‍ദ്ദിക്കുമായിരുന്നു വെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അല്‍ത്താഫ് രണ്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ യുവതിക്ക് ഗുരുതര പരുക്കുകളേറ്റു. തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ഇരുകാലുകള്‍ക്കും കൈക്കും പൊട്ടലുണ്ട്. മുന്‍പും നിരവധി തവണ യുവതിക്ക് അല്‍ത്താഫിന്റെ മര്‍ദ്ദനമേറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം.

also read :നിയമസഭാ സമ്മേളനത്തിൽ വക്കം പുരുഷോത്തമന് ആദരം അർപ്പിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here