
മഹാരാഷ്ട്രയില്‍ ചികിത്സ ലഭിക്കാതെ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണ സമിതി രൂപീകരിച്ചു. സംസ്ഥാനത്തെ ചാരിറ്റബിള്‍ ആശുപത്രികളില്‍ ദരിദ്രരും ദുര്‍ബലരുമായ രോഗികള്‍ക്കായി കിടക്കകള്‍ റിസര്‍വ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം.
മഹാരാഷ്ട്രയില്‍ പൂനെയിലെ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ ഗര്‍ഭിണിയുടെ മരണത്തില്‍ വലിയ പ്രതിഷേധം. സംഭവത്തില്‍ അന്വേഷണ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടു.
10 ലക്ഷം രൂപ നിക്ഷേപം അടയ്ക്കാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീക്ക് പ്രവേശനം നിഷേധിച്ച ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിക്കെതിരെ കേസെടുത്തു. വിവാദം കത്തി പടര്‍ന്നതോടെ ആശുപത്രിക്ക് പുറത്ത് പ്രതിഷേധങ്ങള്‍ക്ക് കാരണമായി. വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആശുപത്രി നടപടികളെ വിമര്‍ശിച്ചു.
Also Read : മഹാരാഷ്ട്ര: കർഷക ആത്മഹത്യയുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്; 24 വർഷത്തിനിടെ ജീവനൊടുക്കിയത് 21000 കർഷകർ
അതേസമയം , സ്ത്രീയുടെ ബന്ധുക്കള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അവകാശപ്പെട്ട് ആശുപത്രി ആരോപണങ്ങള്‍ നിഷേധിച്ചു. ആശുപത്രി നടപടികളെ ‘വിവേചനരഹിതം’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ഫഡ്നാവിസ് ഉത്തരവാദികളെ വെറുതെ വിടില്ലെന്നും പറഞ്ഞു.
സംസ്ഥാനത്തെ ചാരിറ്റബിള്‍ ആശുപത്രികളില്‍ ദരിദ്രരും ദുര്‍ബലരുമായ രോഗികള്‍ക്കായി കിടക്കകള്‍ റിസര്‍വ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ചികിത്സാ ചെലവ് 10 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാകുമെന്ന് അറിയിച്ച ആശുപത്രി മുഴുവന്‍ പണവും കെട്ടി വയ്ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് പെട്ടെന്ന് പണം സ്വരൂപിക്കാന്‍ കഴിയാതെ നിസ്സഹായാവസ്ഥയിലായ കുടുംബം മറ്റൊരു ആശുപത്രിയില്‍ അഭയം തേടിയത്. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി മരണപ്പെടുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here