പേരാമ്പ്രയിൽ കാ‍ർ കത്തി ​ഗ‍ർഭിണി മരിച്ച സംഭവം, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

accident

കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി ​ഗർഭിണി മരിച്ച സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. ചെറുവണ്ണൂർ സ്വദേശി റിജിനാണ് മരിച്ചത്. റിജിന്റെ ഭാര്യ സോനയും അപകടത്തിൽ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു റിജിൻ.

അപകടവുമായി ബന്ധപ്പെട്ട് സോനയുടെ കുടുംബം ​​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

കാറിൽ തീ പട‌‍‌ർന്നത് ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിന് ചോർച്ച ഇല്ലന്നും കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ പിൻവശത്ത് നിന്നാണ് തീ കത്തിയതെന്നും കാരണം കണ്ടെത്താൻ പരിശോധനകൾ തുടരുമെന്നും അധികൃത‍‌ർ അറിയിച്ചിട്ടുണ്ട്. ഫോറൻസിക് സംഘത്തിന്റെ പരിശോധനകളും പുരോഗമിക്കുകയാണ്. ആറ് മാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാറിന് തീ പിടിച്ചത്. 2016 മോഡൽ പെട്രോൾ കാറാണ് കത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News