
പത്തു ലക്ഷം കെട്ടി വയ്ക്കാതെ പ്രസവമെടുക്കില്ലെന്ന വാശിയിൽ പൊലിഞ്ഞത് ഒരമ്മയുടെ ജീവൻ. പൂണെയിലെ ദീനാനന്ത് മങ്കേശ്വര്‍ ആശുപത്രിയിലാണ് കാശ് അടക്കാതെ ചികിത്സയില്ലെന്ന ഡോക്ടറിന്റെ ക്രൂരമായ പിടിവാശിക്ക് മുന്നിൽ തനിഷ് ഭിസേ എന്ന യുവതിയെ മരണം കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡോ. സുഷ്റുത്ത് ഖൈസിസിനെതിരെ പൊലീസ് കേസെടുത്തു. കുടുംബത്തിന് ഉടൻ ഇത്രയും വലിയ തുക കണ്ടെത്തി നൽകാൻ കഴിയാത്തതിനാൽ അഞ്ചു മണിക്കൂറോളം വൈകിയാണ് ചികിത്സ ലഭ്യമാക്കിയത്.
യുവതിയുടെ സ്ഥിതി വഷളായതോടെ ബന്ധുക്കള്‍ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് യുവതി ജന്മം നല്‍കി. എന്നാൽ, സ്ഥിതി ഗുരുതരമാവുകയും അമിത രക്തസ്രാവം മൂലം യുവതി മരണപ്പെടുകയുമായിരുന്നു.
ALSO READ; ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനം; മണ്ണിടിച്ചിലിൽ മൂന്ന് മരണം
യുവതി പ്രസവിച്ച സസ്സൂണ്‍ ആശുപത്രിയാണ് സംഭവത്തെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയത്. ചികിത്സ നല്‍കാന്‍ വൈകി എന്നതാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്. രോഗിയുടെ അവസ്ഥ മനസിലായിട്ടും അടിയന്തര ചികിത്സ ആരംഭിക്കുന്നതിൽ ഡോക്ടർ പരാജയപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും വൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാരനായ ഡോക്ടറുടെ മെഡിക്കൽ ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

