ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്തു; അയല്‍വാസിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഗര്‍ഭിണി മരിച്ചു

അയല്‍വാസിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു . ഡല്‍ഹിയിലെ സിറാസ്പുരില്‍ ഏപ്രില്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അയല്‍വാസിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗർഭിണിയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന അയല്‍വാസിയുടെ ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയിരുന്നു. അയല്‍വാസിയുടെ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിനെ എതിര്‍ത്താണ് പ്രകോപനത്തിന് കാരണം. രഞ്ജു എന്ന 30കാരിക്ക് നേരെയാണ് അയല്‍വാസി ഹരീഷ് നിറയൊഴിച്ചത്. വീട്ടില്‍ നടന്ന പ്രത്യേക പരിപാടിക്കിടെയാണ് അയല്‍വാസി ഉച്ചത്തില്‍ പാട്ടുവെച്ചത്. ഇതാണ് സംഭവത്തിലേക്ക് നയിച്ചത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് അയല്‍വാസിക്കും കൂട്ടുകാരനുമെതിരെ കൊലപാതക കുറ്റം കൂടി ചുമത്തിയതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here