
സമൂഹമാധ്യമങ്ങളിലെ പതിവ് നിരീക്ഷണത്തിനിടയില്‍ അഹമ്മദാബാദ് സൈബര്‍ ക്രൈം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത് ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങളാണ്. ഗര്‍ഭിണികളായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗര്‍ഭകാലത്ത് പരിശോധനയ്ക്ക് വിധേയരായ അമ്മമാരുടെ സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നതെന്നാണ് വിവരം. സൈബര്‍ ക്രൈം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതില്‍ പ്രതികളുടെയോ ഏതെങ്കിലും ആശുപത്രികളുടെയോ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല.
യൂട്യൂബിലും ടെലിഗ്രാമിലുമാണ് ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതാരാണ് പങ്കുവച്ചതെന്ന് അറിയാന്‍ ഇരു ആപ്ലിക്കേഷന്‍ അധികൃതരോടും വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അടച്ചിട്ട മുറിക്കുള്ളില്‍ ഗര്‍ഭിണികളെ പരിശോധിക്കുന്നതും നഴ്‌സുമാര്‍ ഇന്‍ജെക്ഷന്‍ എടുക്കുന്നതുമായ ഏഴോളം വീഡിയോകളാണ് ഇത്തരത്തില്‍ ഒരു യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാനലിനും താഴെ ടെലഗ്രാം ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല ആ ലിങ്കിലൂടെ ഗ്രൂപ്പില്‍ അംഗമാകുന്നവര്‍ നിശ്ചിത തുക അടയ്ക്കമെന്ന ആവശ്യവും അതിലുണ്ടായിരുന്നു.
ALSO READ: നഷ്ടപ്പെട്ടത് 44 ലക്ഷം, യുഎസ് തടവിലെ പീഡനങ്ങള്‍ സഹിച്ചു; പഞ്ചാബ് സ്വദേശിയുടെ അനുഭവം ഇങ്ങനെ!
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഈ വീഡിയോകള്‍ എടുത്തിരിക്കുന്നത്. ടെലിഗ്രാം ഗ്രൂപ്പില്‍ 90ഓളം അംഗങ്ങളാണുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

