പാപ്പരാസികളെ ഇഷ്ടമാണോ?; പാപ്പരാസി സംസ്‌കാരത്തെപ്പറ്റി തന്റെ നിലപാട് തുറന്നുപറഞ്ഞ് പ്രീതി സിന്റ

Preity Zinta

ബോളിവുഡ് നടിയായി പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് പ്രീതി സിന്റ. 1990കളുടെ അവസാനത്തില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് ഷാരൂഖ് ഖാന്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വെള്ളിത്തിരയില്‍ തകര്‍ത്താടിയ പ്രീതി സിന്റ ഇപ്പോള്‍ ഐ.പി.എല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ ഉടമയെന്ന നിലയില്‍ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഐ.പി.എല്‍ മത്സരം നടക്കുമ്പോഴെല്ലാം ടീമിനു പിന്തുണയുമായി ഗാലറിയില്‍ പ്രീതിയെ കാണാം. പ്രീതിയുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ പാപ്പരാസികളുടെ മത്സരമാണ് കാണാന്‍ കഴിയുക. ഇപ്പോള്‍ പാപ്പരാസി സംസ്‌കാരത്തെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

താന്‍ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്നും പാപ്പരാസികള്‍ തന്നെ പിന്തുടരുന്നതെന്ന് ഇഷ്ടമല്ലെന്നുമാണ് പ്രീതിയുടെ നിലപാട്. സ്ഥിരമായി തന്റെ ചിത്രങ്ങള്‍ എടുക്കപ്പെടുന്നത് തനിക്കിഷ്ടമല്ലെന്നും പ്രീതി പറയുന്നു. സമൂഹമാധ്യമായ എക്‌സിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് പ്രീതി തന്റെ മനസ് തുറന്നത്.
”പ്രശ്‌സതി, സ്വകാര്യത, മനസമാധാനം ഇവയില്‍ ഏതാണ് നിങ്ങള്‍ ഏറ്റവുമധികം ത്യജിച്ചത്?”-എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിനു നല്‍കിയ മറുപടിയിലായിരുന്നു പ്രീതി പാപ്പരാസികളെക്കുറിച്ച് തനിക്കുള്ള അഭിപ്രായം തുറന്നുപറഞ്ഞത്. ”ഞാനൊരു സ്വകാര്യത കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. എന്നാല്‍, എനിക്ക് എന്റെ ആരാധകരുമായി സംവദിക്കാന്‍ ഇഷ്ടമാണ്. പക്ഷേ എല്ലാവരും ഒരു അതിര്‍വരമ്പ് പാലിക്കണം. എന്റെ അനുവാദമില്ലാതെ ആളുകളോ മീഡിയയോ എന്റെ ചിത്രങ്ങള്‍ എടുക്കുന്നത് എനിക്ക് ഇഷ്ടമല്ല”- പ്രീതി സിന്റ പറയുന്നു.

Also Read: രണ്ടാമതും ഗര്‍ഭിണിയായതിനു പിന്നാലെ പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് ദീപിക പദുക്കോണ്‍

ആരാണ് പാപ്പരാസികള്‍
സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലെ ചിത്രങ്ങള്‍ പകര്‍ത്തി വില്‍പ്പന നടത്തുന്ന സ്വതന്ത്ര ഫോട്ടോഗ്രാഫര്‍മാരാണ് പാപ്പരാസികള്‍. സെലിബ്രിറ്റികള്‍ ജിമ്മില്‍ പോകുമ്പോഴോ, അവധിക്കാലം ചെലവഴിക്കുമ്പോഴോ ഒക്കെ അവരെ പിന്തുടര്‍ന്ന് ചിത്രങ്ങള്‍ എടുക്കും. രസകരമായതോടെ ഞെട്ടിപ്പിക്കുന്നതോടെ ആയ ഫോട്ടോകളാണ് പാപ്പരാസികള്‍ പകര്‍ത്തുക. ബോളിവുഡില്‍ പാപ്പരാസികള്‍ക്ക് വലിയ സ്വാധീനമുണ്ട്. അതേസമയം സെലിബ്രിറ്റികളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ പാപ്പരാസികള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയരാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News