തുള്ളിച്ചാടി പ്രീതി സിൻ്റ, വിഷമത്തോടെ തലയ്ക്ക് കൈ കൊടുത്ത് നിത അംബാനി; വൈറലായി മുംബൈ, പഞ്ചാബ് ടീം ഉടമകളുടെ പ്രതികരണം

nita-ambani-preity-zinta-ipl

11 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പഞ്ചാബ് കിങ്സ് ഐ പി എല്‍ ഫൈനലില്‍ എത്തിയത്. ഈ വേളയിൽ ഉടമ പ്രീതി സിൻ്റയുടെ റിയാക്ഷനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആദ്യഘട്ടത്തിൽ ആത്മവിശ്വാസത്തിലായിരുന്ന മുംബൈ ഉടമ നിത അംബാനി അവസാനം തലയ്ക്ക് കൈ കൊടുത്തിരിക്കുന്ന ദൃശ്യവും വൈറലായി. ഇതുരണ്ടും ചേർത്തുവെച്ചാണ് നെറ്റിസൺസിൻ്റെ ആഘോഷം.

പഞ്ചാബ് ജയിച്ചതോടെ പ്രീതി സിന്റ ആവേശത്തോടെ തുള്ളിച്ചാടുന്നതും ഗ്രൗണ്ടിലേക്ക് ഓടിവന്ന് ശ്രേയസിനെയും കോച്ച് റിക്കി പോണ്ടിങിനെയും കെട്ടിപ്പിടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം, എം ഐ ക്യാമ്പിൽ നിരാശയുടെ ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. തോൽവിയിൽ ഞെട്ടി നിത അംബാനി തലയ്ക്ക് കൈകൊടുത്തിരിക്കുന്നത് കാണാമായിരുന്നു. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും രോഹിത് ശർമയും ആകെ തകര്‍ന്ന് കുനിഞ്ഞിരിക്കുകയായിരുന്നു.

Read Also: കുറഞ്ഞ ഓവർ നിരക്ക്; ശ്രേയസ് അയ്യര്‍ക്കും ഹര്‍ദിക് പാണ്ഡ്യക്കും പിഴ

അതേസമയം, ടീമിനെ വിജയത്തിലേക്ക് നയിച്ച അയ്യര്‍ ആകെ കൂളായിരുന്നു. തനിക്ക് ഇത്തരം വലിയ അവസരങ്ങള്‍ ഇഷ്ടമാണെന്നും ശാന്തനാണെങ്കില്‍ വലിയ ഫലങ്ങള്‍ ലഭിക്കുമെന്നതാണ് തൻ്റെ ഫിലോസഫിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം താൻ എപ്പോഴും സ്വന്തത്തോടും ടീമിലെ സഹപ്രവര്‍ത്തകരോടും പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News