കുസാറ്റ് അപകടം; ശ്വാസം മുട്ടലാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കുസാറ്റ് അപകടത്തിൽ മരിച്ചവരുടെ മരണകാരണം ശ്വാസം മുട്ടലെന്ന് പ്രാഥമിക പോറ്റ്മോർട്ടം റിപ്പോർട്ട്. 2 പേരുടെ മൃതദേഹം വിട്ടു നൽകി. 32 പേർ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. 3 പേർ ഐ സി യുവിലാണ്. ആസ്റ്റർ ആശുപത്രിയിലുള്ള രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണെന്ന് വിവരം. ചികിത്സയിലുള്ളവരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

ALSO READ: കുസാറ്റ് അപകടം; നവകേരള സദസ് പരിപാടികള്‍ മാത്രമായി ചുരുക്കും, ആഘോഷവും കലാപരിപാടികളും ഒഴിവാക്കി

ഇന്നലെ രാത്രിയോടെയാണ് കുസാറ്റ് ഫെസ്റ്റിനിടയിൽ അപകടമുണ്ടാകുന്നത്. തിക്കിലും തിരക്കിലും നാല് പേർ മരിച്ചു. പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

ALSO READ: നെയ്യാറ്റിന്‍കരയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 29 പേര്‍ക്ക് പരിക്ക്, ഒരു ഡ്രൈവറുടെ നില ഗുരുതരം 

പെട്ടെന്നുണ്ടായ തിക്കും തിരക്കും കാരണം ആളുകൾ പെട്ടെന്ന് ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രണാതീതമായി ആളുകൾ മറ്റുള്ളവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News