പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവ ഉളിയന്നൂർ പാലം ഓർമയില്ലേ ? ഇനി അടിമുടി മാറും

Premam bridge location

പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവ ഉളിയന്നൂർ പാലം ഓർമയില്ലേ ? സിനിമയിൽ ജോർജ് ,മേരിയെ കാണാൻ ചുറ്റിത്തിരിഞ്ഞു നിൽക്കുന്ന പാലം. സിനിമയ്ക്കു ശേഷം ആ പാലം കാണാൻ ഏറെ ആളുകളെത്തിയിരുന്നു. അങ്ങനെ വൈറലായ ആ ഉളിയന്നൂർ പാലം ഇനി ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിൻ്റെ സാധ്യതകൾ പങ്കുവെച്ച് മന്ത്രി പി. രാജീവ് പാലത്തിലെത്തിയിരുന്നു. ഒപ്പം ചിത്രത്തിലെ കഥാപാത്രമായ സിജു വിൽസണും ഉണ്ടായിരുന്നു.

Also read: പുകയില പാളത്തിലേക്ക് തുപ്പി- വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണമരണം

50 വർഷം പഴക്കമുള്ള പാലം അങ്ങനെ ഇനി അടിമുടി മാറുകയാണ്. ടൂറിസം വികസറ്റത്തിനായി ഒന്നരക്കോടിയോളം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. വികസനത്തിന്റെ സാധ്യതകളും ടൂറിസത്തിന്റെ സാധുതകളും പങ്കുവെച്ചായിരുന്നു മന്ത്രി പാലത്തിൽ എത്തിയത്.

Also read: ‘ദുരന്തങ്ങളെ സുവർണ്ണാവസരമായി മാറ്റുകയാണ് കോൺഗ്രസ്‌ നേതാക്കൾ’: വി. വസീഫ്

English Summary: The Premam-famous Aluva Aqueduct Bridge, known for George and Mary’s scenes, is set to become a tourist destination. Minister P. Rajeev visited the site with actor Siju Wilson to explore its potential.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News