സിം ഏതുമാകട്ടെ: പോസ്റ്റ്പെയ്‌ഡിൽ നിന്നും പ്രീപെയ്ഡിലേക്ക് മാറ്റുവാൻ ഇനി 30 ദിവസം മാത്രം

മൊബൈൽ സിം ഏതായാലും പോസ്റ്റ്പെയ്‌ഡിൽ നിന്നും പ്രീപെയ്ഡിലേക്ക് ഇനി എളുപ്പത്തിൽ പ്ലാൻ മാറ്റാം. ടെലികോം വകുപ്പാണ് ഈ മാറ്റങ്ങൾ കൊണ്ട് വരുന്നത്. ജൂൺ 10 ന് പുറത്തിറക്കിയ നിർദേശത്തിലാണ് മാറ്റം. ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ പ്ലാൻ പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്പെയ്ഡിലേക്ക് അല്ലെങ്കിൽ തിരിച്ചോ മാറ്റുവാനുള്ള ദിവസ പരിധി കുറയ്ക്കുമെന്ന് അതോറിറ്റി അറിയിച്ചു. 2021 ന് പുറപ്പെടുവിച്ച നിർദേശത്തിൽ സിം മാറ്റുന്നതിനുള്ള പരിധി 90 ദിവസമായിരുന്നു.

Also read – ഇങ്ങനെയും കുറഞ്ഞ പ്ലാനുകൾ കൊടുക്കാമോ? മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയാണ് ഈ നിർദേശം പങ്കുവെച്ചത്. ഉപയോക്താക്കൾക്ക് മൊബൈൽ സർവീസിൽ ചെയ്യേണ്ട മാറ്റങ്ങൾ ലഘൂകരിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി കൂട്ടിച്ചേർത്തു. എന്നാൽ ഒടിപി അടിസ്ഥാനമാക്കിയുള്ള സ്വിച്ച്ഓവറുകൾക്ക് 90 ദിവസത്തെ കൂൾഡൗൺ കാലയളവ് തുടരുമെന്നും വകുപ്പ് അറിയിച്ചു. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ, ബി‌എസ്‌എൻ‌എൽ തുടങ്ങിയ എല്ലാ മുൻനിര ടെലികോം ഓപ്പറേറ്റർമാർക്കും ഈ പുതിയ നയം ബാധകമാണ്. പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്പെയ്ഡിലേക്കോ പോസ്റ്റ്പെയ്ഡിൽ നിന്ന് പ്രീപെയ്ഡിലേക്കോ മാറുമ്പോഴെല്ലാം ലോക്ക്-ഇൻ കാലയളവിനെക്കുറിച്ച് ഉപയോക്താക്കളെ വ്യക്തമായി അറിയിക്കണമെന്ന് നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News