വിഷു സദ്യക്കൊപ്പം തയ്യാറാക്കാം നാടന്‍ അവിയല്‍

സദ്യ ഏത് ആയാലും അവിയല്‍ നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ നാടന്‍ അവിയല്‍ എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

പച്ചക്കായ്-രണ്ട്

ചേന-100 ഗ്രാം

കാരറ്റ്-രണ്ട്

ബീന്‍സ്-ആറ് എണ്ണംചേരുവകള്‍

മുരിങ്ങക്കായ്-മൂന്നെണ്ണം

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

തേങ്ങ-2കപ്പ്

പച്ചമുളക്-രണ്ടു മൂന്നെണ്ണം

നല്ല ജീരകം-അര ടീസ്പൂണ്‍

വെളുത്തുള്ളി-നാല് അല്ലി

ചെറിയ ഉള്ളി-മൂന്ന് എണ്ണം

തൈര്-ഒരു കപ്പ്

വെളിച്ചെണ്ണ-കുറച്ച്

കറിവേപ്പില – ഒരു തണ്ട്

ഉപ്പ്-പാകത്തിന്

വെള്ളം-ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

പച്ചക്കറികള്‍ കഷ്ണങ്ങളാക്കി അരിയുക.അതിനുശേഷം ഈ പച്ചക്കറികള്‍ ഒരു പാത്രത്തില്‍ ഒരുമിച്ചു ഇട്ടു അല്പം മഞ്ഞപ്പൊടിയും ആവശ്യത്തിനു മാത്രം ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കാന്‍ വയ്ക്കുക. കഷണങ്ങള്‍ പാകത്തിന് വെന്തു കഴിയുമ്പോള്‍ തീ ഓഫ് ചെയ്യാം

ശേഷം തേങ്ങ, പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി, ജീരകം, എന്നിവ ചേര്‍ത്ത് അരച്ച് എടുക്കാം പകുതി അരഞ്ഞാല്‍ മതി അധികം പേസ്റ്റ് ആകേണ്ട. ഇനി ഈ അരപ്പ് വേവിച്ചുവച്ച പച്ചക്കറിയിലെയ്ക്ക് ചേര്‍ത്ത് ഇളക്കാം കുറച്ചു കറിവേപ്പിലയും ചേര്‍ക്കാം എന്നിട്ട് ചെറിയ തീയില്‍ ഒന്ന് തിളച്ചു വന്നു കഴിയുമ്പോള്‍ ഇതിലേയ്ക്ക് തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. തൈര് ചേര്‍ത്തിട്ടു തിളപ്പിക്കരുത് ഒന്ന് തിള വരുമ്പോള്‍ തന്നെ ഇറക്കി വയ്ക്കാം. അതിനു ശേഷം പച്ച വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ഇളക്കാം ഇനി ഇത് വാങ്ങി വയ്ക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News