ബ്രേക്ക്ഫാസ്റ്റിന് ടേസ്റ്റി അരി പത്തിരി തയ്യാറാക്കാം എളുപ്പത്തില്‍

വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് അരിപത്തിരി. ചിക്കന്‍ കറിക്കൊപ്പമൊക്കെ വളരെ ടേസ്റ്റിയായി കഴിക്കാവുന്ന ഒന്നാണ് അരിപത്തിരി. അരിപത്തിരി എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

പൊടിച്ച് വറുത്ത അരിപ്പൊടി – മുക്കാല്‍ കപ്പ്
വെള്ളം – 4 കപ്പ്
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

നെയ്യും ഉപ്പും ചേര്‍ത്ത് നാല് കപ്പ് വെള്ളം തിളപ്പിച്ചെടുക്കുക. തിളയച്ച് വരുവമ്പോള്‍ തീ കുറച്ച് 4 കപ്പ് അരിപ്പൊടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കുക. തീ ഓഫാക്കിയതിന് ശേഷം 2-3 മിനിറ്റ് നേരത്തേയ്ക്ക് മൂടി വയ്ക്കുക.

ചെറുചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച് മയം വരുത്തുക. മാവ് ചെറിയ ഉരുളകളാക്കുക. ഉരുളകള്‍ അരിപ്പൊടി തൂവി ചപ്പാത്തിപോലെ പരത്തി എടുക്കുക.ഒരു നോണ്‍ സ്ടിക്ക് പാന്‍ ചൂടാക്കി അതില്‍ പത്തിരി ഇട്ട് അല്പനേരം കഴിഞ്ഞ് മറിച്ചിടുക.

അതിലും അല്പം കൂടി സമയം കഴിഞ്ഞ് വീണ്ടും മറിച്ചിടുക .പൊങ്ങി വരുമ്പോള്‍ പാനില്‍നിന്നും പത്തിരി എടുക്കുക. എണ്ണ ഉപയോഗിക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News