കണി കണ്ടുണരാൻ പ്രേരാമ്പ്ര സീഡ് ഫാമിന്റെ കണിവെള്ളരി; വിളവെടുപ്പ് ആഘോഷമാക്കി ജീവനക്കാർ

Permabra seed Farm

വിഷു എത്താറായി, നാട്ടിലെങ്ങും വിഷു ഒരുക്കുന്നതിനുള്ള ഓട്ടത്തിലാണ് എല്ലാവരും. വിഷുക്കണി ഒരുക്കാനുള്ള സാധനങ്ങളിൽ ഒഴിച്ചു കൂടാത്തതാണ് കണിക്കൊന്ന എന്ന പോലെ കണി വെള്ളരിയും. നാടിന് കണി കണ്ടുണരാൻ ഇത്തവണ പ്രേരാമ്പ്ര സീഡ് ഫാമിലെ കണി വെള്ളരിയുമുണ്ട്. കണി വെള്ളരിയുടെ വിളവെടുപ്പ് ഇത്തവണയും ആഘോഷമാക്കിമാറ്റുകയായിരുന്നു ജീവനക്കാർ.

കൂടുതൽ ഉരുണ്ടതും സ്വർണവർണത്തോടും കൂടിയ കണിവെള്ളരിക്കാണ് വിപണിക്ക് പ്രിയം . പേരാമ്പ്ര സീഡ് ഫാമിൽ ഈയിനം വെള്ളരിയാണ് ഉല്പാദിപ്പിക്കുന്നത്. ഏകദേശം അര ഏക്കറിലാണ് ഇത്തവണയും കൃഷി ചെയ്തത്. ഉല്പാദനവും നൂറ് മേനി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇടവേളയില്ലാതെ കണിവെള്ളരി കൃഷി ചെയ്തതിൻ്റെ ആഹ്ളാദത്തിലാണ് ഇവിടത്തെ തൊഴിലാളികളും അധികൃതരും.

Also Read: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രോത്സവം: മൂന്നാം വർഷവും വിശ്വാസികൾക്ക് ആത്മീയാനുഭവം ഒരുക്കി വൈക്കം കലാശക്തിയുടെ ‘കിരാതം’

വിഷുവിനെ കണക്കാക്കി ഫെബ്രുവരിയിലാണ് കണി വെള്ളരിയുടെ കൃഷിയിറക്കുന്നത്. ജൈവ വളങ്ങളാണ് പ്രധാനമായും ക‍ൃഷിക്ക് ഉപയോഗിക്കുന്നത്. ആവശ്യത്തിന് സൂക്ഷമമൂലകങ്ങളും നൽകും, അധിക വരുമാനം കൂടി സീഡ് ഫാമിന് നൽകുന്നതാണ് കണി വെള്ളരി കൃഷി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News