വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം

വയനാട് വാകേരി സിസിയില്‍ വീണ്ടും കടുവ സാന്നിധ്യം. വര്‍ഗീസ് എന്ന കര്‍ഷകന്റെ ആടിനെ കൊന്നു. രാത്രി ഒമ്പതരയോടെയാണ് സംഭവം. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞ ദിവസം കടുവ കൊന്നിരുന്നു.

READ ALSO:ഇമർതി ഫുഡ് ഉണ്ടാക്കുന്ന വീഡിയോ വൈറൽ; വൃത്തികുറവിനെതിരെ വിമർശനം

വയനാട് വാകേരിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിലായിരുന്നു. കൂടല്ലൂര്‍ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്. ഇതിന് പിന്നാലെയാണ് ഇവിടെ വീണ്ടും കടുവ സാന്നിധ്യമുണ്ടായത്.

READ ALSO:ശബരിമലയിൽ മണ്ഡലം മഹോത്സവത്തിന് പരിസ്മാപ്തി; ഹരിവരാസനം ചൊല്ലി നടയടച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News