FIRST ON KAIRALI NEWS | രാഷ്ട്രപതി മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും

രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും. 18, 19 തീയതികളിലാണ് രാഷ്ട്രപതിയുടെ കേരള സന്ദർശനം. 18ന് കോട്ടയം ജില്ലയിലെ ഒരു കോളജിൽ രാഷ്ട്രപതി എത്തുമെന്നാണ് വിവരം. പിറ്റേന്ന് 19ന് രാഷ്ട്രപതി ശബരിമലയിലെത്തി ദര്‍ശനം നടത്തും.

ഇത് സംബന്ധിച്ച് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചതായി മന്ത്രി വി എൻ വാസവൻ കൈരളി ന്യൂസിനോട് പറഞ്ഞു. രാഷ്ട്രപതിയുടെ സന്ദർശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായും മന്ത്രി വി.എൻ വാസവൻ അറിയിച്ചു.

ALSO READ: കേരളത്തിൻ്റെ ആ പ്രതീക്ഷകൾ വെറുതെയായി! വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി തുറമുഖത്തിനോ, വയനാടിനോ സഹായം പ്രഖ്യാപിക്കാഞ്ഞത് നിരാശാജനകമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News