എംഎസ്‌സി എല്‍സയിലെ എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യം ആരംഭിച്ചു; അടുത്ത ഘട്ടം ഇങ്ങനെ

msc elsa 3

കൊച്ചിയുടെ തീരക്കടലില്‍ മുങ്ങിയ കപ്പലിലെ എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യം ആരംഭിച്ചു. 12 മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. ടാങ്കുകളില്‍ നിന്നുള്ള എണ്ണ നീക്കം ചെയ്യലും രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ പുറത്തെടുക്കലും അടുത്തഘട്ടമായി നടക്കും.

ALSO READ: നിലമ്പൂരിൽ യുഡിഎഫ് കെട്ടിപൊക്കിയ നുണ​ഗോപുരങ്ങൾ; ചീട്ടുകൊട്ടാരം പോലെ പൊളിച്ചടുക്കി എൽ ഡി എഫ്

കേരള തീരത്തു നിന്നും 13 നോട്ടിക്കല്‍ മൈല്‍ അകലെയായി മെയ് 25 ന് കടലില്‍ മുങ്ങിയ എംഎസ്‌സി എല്‍സ കപ്പലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച തടയാനുള്ള ആദ്യ ഘട്ട ദൗത്യം ആരംഭിച്ചു. ജൂണ്‍ 5 മുതല്‍ ആരംഭിച്ച പ്രാഥമിക പരിശോധന പൂര്‍ത്തിയായതിനു പിന്നാലെയാണ് ദൗത്യസംഘം പുറപ്പെട്ടത്. 12 അംഗ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘമാണ് സീമെക് ത്രീ എന്ന കപ്പലില്‍ കടലിലേക്ക് തിരിച്ചത്. ഇന്ധന ടാങ്കുകളിലെ സുഷിരങ്ങളിലൂടെയും ഇന്ധന പൈപ്പുകള്‍ ഘടിപ്പിക്കുന്ന ഭാഗത്തുമുള്ള ചോര്‍ച്ചകള്‍ അടയ്ക്കുകയാണ് സംഘത്തിന്റെ ആദ്യ ഘട്ട ദൗത്യം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ALSO READ: ‘മത്സരിക്കുന്നവരില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥി; നിലമ്പൂരില്‍ വോട്ടവകാശം ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും സ്വരാജിന് വോട്ട് ചെയ്യുമായിരുന്നു’: എഴുത്തുകാരി ഹരിത ഇവാന്‍

ജലത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന വിദൂര നിയന്ത്രിത യന്ത്ര സാമഗ്രികളുടെ സഹായത്തോടെയാണ് ദൗത്യം പുരോഗമിക്കുന്നത്. നിലവിലുള്ള ഇന്ധന ചോര്‍ച്ചകള്‍ അടച്ചു കഴിഞ്ഞാല്‍ അടുത്ത ഘട്ടമായി ടാങ്കുകളിലുള്ള ഇന്ധനം, ഹോട്ട് ടാപ്പിങ് സംവിധാനത്തിലൂടെ പുറത്തേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ജൂണ്‍ 13 മുതല്‍ ടാങ്കുകളില്‍ നിന്നും എണ്ണ നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങും. കാലാവസ്ഥ അനുകൂലമെങ്കില്‍ ജൂലൈ മൂന്നിനു മുന്‍പായി ഇന്ധന ടാങ്കുകളിലെ എണ്ണ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കപ്പല്‍ മുങ്ങിയതിനു പിന്നാലെ കടലില്‍ വെള്ളത്തിന് മുകളില്‍ പടര്‍ന്ന എണ്ണപ്പാട നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലായ ഐസിജിഎസ് സമുദ്ര പ്രഹാരിയുടെ നേതൃത്വത്തില്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്ന് പുറത്തെടുക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News