
ഫോർച്യൂണറിന്റെ തിരഞ്ഞെടുത്ത വേരിയന്റുകളിൽ വില പരിഷ്കരിച്ച് ടൊയോട്ട. മൈൽഡ്-ഹൈബ്രിഡ് വേരിയന്റിന്റെ ലോഞ്ചിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. 44.77 ലക്ഷമാണ് വാഹനത്തിന്റെ പ്രാരംഭ വില. പുതുക്കിയ വില പ്രകാരം 68,000 രൂപയാണ് കൂടിയത്. എസ്. യു. വിയുടെ പുതുക്കിയ വില സ്റ്റാൻഡേർഡ് ഫോർച്യൂണറിനും ഫോർച്യൂണർ ലെജൻഡറിനും ബാധകമാണ്.
4×2 പെട്രോൾ ഓട്ടോമാറ്റിക് പതിപ്പിലുള്ള ടൊയോട്ട ഫോർച്യൂണറിന് 68,000 രൂപ വില വർധനവ് ഉണ്ടായി. ഈ വില വിഭാഗത്തിലെ ഏറ്റവും വലിയ പരിഷ്കരണമാണ് ഇത്. 4×2 പെട്രോൾ ഓട്ടോമാറ്റിക് പതിപ്പിലുള്ള ടൊയോട്ട ഫോർച്യൂണറിന് 68,000 രൂപ വില വർധനവ് ഉണ്ടായി. ഈ വില പരിഷ്കരണത്തിലെ ഏറ്റവും വലിയ വിലയാണിത്. ഇതിനുപുറമെ, 4×2 ഡീസൽ മാനുവൽ, 4×2 ഡീസൽ ഓട്ടോമാറ്റിക്, 4×4 ഡീസൽ മാനുവൽ, GR-S, 4×4 ഡീസൽ മാനുവൽ ലെജൻഡർ, 4×4 ഓട്ടോമാറ്റിക് ലെജൻഡർ എന്നിവയുടെ വിലയും 40,000 രൂപ വർദ്ധിച്ചു.
ALSO READ: എസ് യു വികളെ തകർത്ത് സെഡാൻ; വില്പനയിൽ വൻ മുന്നേറ്റം
വില വർധനവിന് ശേഷം, ടൊയോട്ട ഫോർച്യൂണർ എസ്. യു. വി ഇപ്പോൾ ₹36.05 ലക്ഷം മുതൽ ₹52.34 ലക്ഷം വരെ വിലകളിൽ ലഭ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here