കാറിന്‍റെ വില 14 ലക്ഷം, നികുതി 7 ലക്ഷം! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് നികുതി ഭീകരതയെ പറ്റിയുള്ള യുവാവിന്‍റെ കുറിപ്പ്

Excessive taxation

ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള ഉൽപ്പന്നങ്ങൾക്ക് പുറമെ സേവനങ്ങല്കും നടുവൊടിക്കുന്ന നികുതി നൽകേണ്ടി വരുന്ന രാജ്യമാണ് ഇന്ത്യ. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നിർമലാ സീതാരാമൻ കൊണ്ട് വന്ന നടുവൊടിക്കുന്ന നികുതയുടെ ഭീകരത വെളിവാക്കുന്ന പോസ്റ്റിൽ ഞെട്ടി നിൽക്കുകയാണ് സോഷ്യൽ മീഡിയ. ഏതെങ്കിലും വാഹനം വാങ്ങുമ്പോള്‍ എത്ര രൂപയോളമാണ് നികുതി നല്‍കേണ്ടി വരികയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരു കാർ വാങ്ങിയപ്പോൾ 48 ശതമാനം തനിക്ക് നികുതിയായി നല്‍കേണ്ടി വന്നെന്നാണ് എക്‌സില്‍ പോസ്റ്റ് ഇട്ട വെങ്കടേഷ് അല്ല എന്ന യുവാവ് പറയുന്നത്.

ALSO READ; ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; കുടിവെളളക്ഷാമവും മാലിന്യവും ചര്‍ച്ചാ വിഷയമാക്കി മുന്നണികള്‍

‘കാര്‍ വാങ്ങിയപ്പോള്‍ നല്‍കിയത് 48% നികുതി. അതും 31.2% വരുമാന നികുതി നല്‍കിയ ശേഷം. ഇന്ത്യയുടെ ധനകാര്യമന്ത്രി, ഇതെന്താണ്? പകല്‍ക്കൊള്ളക്ക് ഒരു അറുതിയില്ലേ? നിങ്ങള്‍ക്ക് കാര്യക്ഷമത ഇല്ലായ്മയും മത്സരക്ഷമതയില്ലാത്തതുമൊക്കെ ഇന്ത്യയെ പിന്നോട്ടടിക്കുകയാണ്. ഇത് നാണക്കേടാണ്’ എന്നാണ് വെങ്കടേഷ് അല്ല എക്‌സില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. പോസ്റ്റിൽ, കേന്ദ്ര ധനമന്ത്രിയെയും ടാഗ് ചെയ്യാൻ വെങ്കടേഷ് മറന്നില്ല.

പോസ്റ്റിനൊപ്പം 14 ശതമാനം എസ്ജിഎസ്ടിയും 14 ശതമാനം സിജിഎസ്ടിയും 20 ശതമാനം ജിഎസ്ടിയും നല്‍കേണ്ടി വന്നതിന്റെ രേഖയും അദ്ദേഹം പങ്കുവെച്ചു. മഹീന്ദ്രയുടെ എക്‌സ്‌യുവി 700 ആണ് വെങ്കടേഷ് വാങ്ങിയ കാര്‍. 14.58 ലക്ഷം രൂപയാണ് കാറിന്റെ വില വരുന്നത്. എന്നാല്‍ നികുതിയായി 48 ശതമാനം തുക കൂടി വരുന്നതോടെ കാറിന്റെ വില 21.59 ലക്ഷം രൂപയായി ഉയർന്നതായി രേഖയിൽ കാണാം. നിരവധി പേരാണ് നികുതിയുടെ പേരിലുള്ള ഈ പകൽക്കൊള്ള നിർത്തണം എന്നാവശ്യപ്പെട്ട് ഈ പോസ്റ്റിനു കീഴിൽ കമന്റ് ചെയ്തിരിക്കുന്നത്.

മുന്‍ ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന സുര്‍ജിത്ത് ഭല്ല അടുത്തിടെ ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയിലെ അമിത നികുതിയെ എടുത്തു പറഞ്ഞു വിമർശിച്ചിരുന്നു. നമ്മളേക്കാള്‍ പത്തിരട്ടിയിലേറെ സമ്പന്ന രാജ്യങ്ങളായ അമേരിക്കയേയും ദക്ഷിണകൊറിയയേയും പോലെയാണ് ഇന്ത്യ നികുതി ചുമത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൈനയിലും വിയറ്റ്‌നാമിലും 14.5 ശതമാനമാണ് ടാക്‌സ് ടു ജിഡിപി നിരക്കെങ്കിൽ നമുക്കിത് 19% ആണ്. എന്നിട്ടും ആ രാജ്യങ്ങളെ പോലെ നമുക്ക് പുരോഗമിക്കാനാകുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് കേന്ദ്ര സർക്കർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News