വില 4.75 കോടി രൂപ; വൈറലായി ഏർലിങ് ഹാലണ്ടിന്റെ ബാഗ് ശേഖരം

haaland

ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് നോർവെയുടെ ഏർലിങ് ഹാലണ്ട്. ലോകകപ്പിന് മുൻപ് തന്നെ ടൂർണമെന്റിനെ പിടിച്ചു കുലുക്കുമെന്നു കരുതിയിരുന്ന മാഞ്ചസ്റ്റർ സിറ്റി താരം പ്രതീക്ഷകൾ തെറ്റിച്ചില്ല. നാല് മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകൾ അടിച്ചു കൂട്ടിയ താരത്തിന്റെ ചുമലിലേറി നോർവേ ക്വാർട്ടർ ഫൈനൽ യോഗ്യത നേടിക്കഴിഞ്ഞു. ബ്രസീലിനെ മടക്കിയ ഇരട്ട ഗോളുകൾ ഉൾപ്പെടെ മികച്ച പ്രകടനമാണ് ഹാലണ്ട് ഇതുവരെ കാഴ്‌ചവച്ചിട്ടുള്ളത്.

എന്നാൽ കളത്തിനകത്തെന്ന പോലെ പുറത്തും ശ്രദ്ധേയനായിരിക്കുകയാണ് താരം. താരത്തിന്റെ ഫാഷൻ സെൻസ് ആണ് ഇപ്പോൾ ഏറ്റവും വലിയ ചർച്ചാവിഷയം. അദ്ദേഹത്തിന്റെ ആഡംബര യാത്രാ ബാഗുകളുടെ വിപുലമായ ശേഖരം വൈറലായി കഴിഞ്ഞു.

ഏകദേശം 4.75 കോടി (അഞ്ചു ലക്ഷം ഡോളർ ) വിലവരുന്ന ഹെർമീസ് ബിർക്കി , എച്ച്എസി ബാഗുകളുമായ് 25-കാര ഹാലണ്ടിന്റെ ചിത്രം പുറത്ത് വന്നതോടെയാണ് വാർത്ത ശ്രദ്ധേയമാകുന്നത്. സാധാരണ വ്യക്തികൾ ഉപയോഗിക്കുന്ന ചെറിയ ബാഗുകളല്ല പകരം വലുപ്പമേറിയ ബ്രാൻഡഡ് ബാഗുകളോടുള്ള താരത്തിന്റെ താല്പര്യം വലിയ വാർത്ത ആയിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News