കോളടിക്കുമല്ലോ! രാജ്യത്ത് ഫോണിനും ടിവിക്കും ഫ്രിഡ്ജിനുമെല്ലാം വില കുറയും; കാരണം യു.എസ്-ചൈന വ്യാപാരയുദ്ധം

mobilephone

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെ ഇന്ത്യയിൽ ഫോണിനും ടിവിക്കും ഫ്രിഡ്ജിനുമെല്ലാം വില കുറയാൻ സാഹചര്യമൊരുങ്ങുന്നു. നിരവധി ചൈനീസ് ഇലക്ട്രോണിക് പാർട്സ് നിർമ്മാതാക്കൾ ഇന്ത്യൻ കമ്പനികൾക്ക് 5 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്തതോടെയാണിത്. ദി ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ ലാഭം ലഭിക്കുന്നതോടെ ഉൽപന്നങ്ങൾക്ക് വില കുറയ്ക്കാൻ ആലോചിക്കുന്നതായി വിവിധ ഇലക്ട്രോണിക്സ് നിർമാതാക്കൾ വ്യക്തമാക്കുന്നു.

യുഎസ്-ചൈന വ്യാപാര സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ. ഏപ്രിൽ രണ്ടിന് പ്രസിഡൻ്റ് ട്രംപ് ചൈനീസ് ഇറക്കുമതിക്ക് കുത്തനെയുള്ള പകരച്ചുങ്കം ചുമത്തി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 34% ചുങ്കം ചുമത്തി ചൈന തിരിച്ചടിച്ചു, ഇത് 104% ആയും തുടർന്ന് ഏപ്രിൽ 9-ന് 125% ആയും ഉയർത്താൻ അമേരിക്കയെ പ്രേരിപ്പിച്ചു. ഇതിനു വിരുദ്ധമായി, പ്രതികാരം ചെയ്യാത്ത രാജ്യങ്ങൾക്കുള്ള താരിഫുകൾക്ക് 90 ദിവസത്തെ താൽക്കാലിക സ്റ്റേ ട്രംപ് പ്രഖ്യാപിച്ചു.

ഈ പ്രശ്നങ്ങൾക്കിടെയാണ് ഇന്ത്യൻ കമ്പനികൾക്ക് നേട്ടമുണ്ടാകാൻ സാഹചര്യമൊരുങ്ങുന്നത്. ഉയർന്ന താരിഫുകൾ കാരണം യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതി സമ്മർദ്ദത്തിലായതിനാൽ, ചൈനയിലെ നിർമ്മാതാക്കൾ ഇലക്ട്രോണിക് പാർട്സുകൾ വിലകുറച്ച് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് നൽകാൻ തയ്യാറാകുന്നത്.

Also Read- നത്തിങ്ങ് ഫോണിന്റെ അനുജന്‍ സിഎംഎഫ് ഫോണ്‍ 2 പ്രോ ഏപ്രില്‍ 28ന് ഇന്ത്യയിലെത്തുന്നു

“ഇത് ഇന്ത്യയിലെ ഇറക്കുമതിക്കാർക്ക് ഇലക്ട്രോണിക് പാർട്സ് വില കുറവിൽ ലഭിക്കാൻ ഇടയാക്കും,” ഗോദ്‌റെജ് എൻ്റർപ്രൈസസ് ഗ്രൂപ്പിലെ അപ്ലയൻസ് ബിസിനസ്സ് മേധാവി കമൽ നന്ദി പറഞ്ഞു. “ഇന്ത്യൻ കമ്പനികൾ മെയ്-ജൂൺ മുതൽ പുതിയ ഓർഡറുകൾ നൽകുന്നതിനാൽ, ഉപഭോക്താക്കൾക്ക് വിലക്കുറവ് നൽകാൻ സാധ്യതയുണ്ട്,” സൂപ്പർ പ്ലാസ്‌ട്രോണിക്‌സിൻ്റെ സിഇഒ അവ്‌നീത് സിംഗ് മർവ ദി ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News