സ്കൂൾ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ച് ബജ്രംഗ്ദൾ പ്രവർത്തകര്‍, അക്രമം സ്കൂളിനുള്ളില്‍

മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ച് ബജ്രംഗ്ദൾ പ്രവർത്തകര്‍. വിദ്യാർഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മർദനം. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയരുകയാണ്.

തലേഗാവ് ദബാഡെയിലെ ഡി.വൈ പാട്ടീൽ സ്കൂൾ പ്രിൻസിപ്പൽ അലക്സാണ്ടറിനാണ് മർദനമേറ്റത്. ബജ്രംഗ്ദൾ പ്രവർത്തകർ സ്കൂളിനുള്ളിൽ കടന്ന് മർദിക്കുകയായിരുന്നു.

ALSO READ: ഹനുമാൻ കുരങ്ങ് പിടിയിൽ, ശുചിമുറിയിൽ നിന്നാണ് വലയിലായത്

കുട്ടികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നും ഹൈന്ദവ ആഘോഷങ്ങൾക്ക് അവധി നൽകുന്നില്ലെന്നുമുള്ള പരാതിയുണ്ടെന്നാരോപിച്ചാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ അക്രമം. എന്നാൽ ആരോപണങ്ങൾ സ്കൂൾ മാനേജ്മെന്‍റ് നിഷേധിച്ചു. പ്രിൻസിപ്പലിനെ പിരിച്ചുവിടണമെന്നാണ് അക്രമികളുടെ ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here