ഏകീകൃത സിവിൽ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

ഏകീകൃത സിവിൽ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നാരേന്ദ്രമോദി. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നും സിവിൽകോഡ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതാണെന്നും മോദി പറഞ്ഞു. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നത് എന്നും അഴിമതിക്കെതിരായ നടപടിയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം എന്നും മോദി കൂട്ടിച്ചേർത്തു. അതോടൊപ്പം ഏക വ്യക്തി നിയമം നടപ്പാക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുള്ളതാണ്, ഒരു കുടുംബത്തിലെ ഓരോരുത്തർക്കും വ്യത്യസ്ത നിയമം ശരിയാണോയെന്നും മോദി ചോദിച്ചു.

കൂടാതെ മുത്താലാഖ് മൂലം കുടുംബങ്ങൾ ദുരിതലാകുന്നു, ഇസ്‌ലാമിക രാജ്യങ്ങൾപോലും മുത്തലാഖിന് എതിരാണ്, മുസ്ലിം സ്ത്രീകൾ തനിക്കൊപ്പമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.തെറ്റിദ്ധരിപ്പിക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതും ആരാണെന്ന് മുസ്‌ലിം സമുദായം തിരിച്ചറിയണമെന്നും പ്രതിപക്ഷം വോട്ടുബാങ്കിന് വേണ്ടി മുസ്‌ലിം സ്ത്രീകളോട് അനീതി കാണിക്കുന്നു, എല്ലാവരുടെയും വികസനമാണ് ബിജെപി സർക്കാരിന്റെ നയം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മണിപ്പൂർ കലാപത്തിൽ മോദിയുടെ നിലപാടിനെതിരെ കണ്ണൂർ ബിഷപ്പ് രംഗത്ത്‍ വന്നു. ഡോക്ടർ അലക്സ് വടക്കുംതലയാണ് പ്രതികരണവുമായി എത്തിയത്. കലാപത്തിൽ മോദിയുടെ മൗനം ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല എന്നും ഉത്തരവാദിത്തപ്പെട്ടവർ കണ്ണ് തുറക്കണമെന്നും കണ്ണൂർ ബിഷപ്പ് വ്യക്തമാക്കി.

also read; അയല്‍വാസിയുടെ വളര്‍ത്തുനായ അമ്മയെ കടിച്ചു, വീട്ടില്‍ കയറി തല്ലിക്കൊന്ന് മകനും സുഹൃത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News