പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചു. പ്രതിപക്ഷകക്ഷികളുടെ ബഹിഷ്ക്കരണത്തിനിടെയാണ് ചടങ്ങുകൾ നടന്നത്. രാവിലെ ഏഴ് മണിക്ക് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഹോമം നടത്തി. പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ത്ഥന നടന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്‌സിപി ഡിസൈൻ, പ്ലാനിംഗ് ആൻഡ് മാനേജ്‌മെന്റ്, ടാറ്റ പ്രോജക്‌ട്‌സ് ലിമിറ്റഡ് ആണ് നിർമ്മിച്ചിരിക്കുന്നത്.

പാർലമെന്‍റ് മന്ദിര ഉദ്ഘാടനത്തോട് അനുബന്ധിച്ച് കർശന സുരക്ഷയാണ് ഡൽഹിയിൽ ഉടനീളം ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഡൽഹി ജില്ലയെ നിയന്ത്രിത മേഖലയായി കണക്കാക്കുമെന്നും വൈകിട്ട് വരെ സ്വകാര്യ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുമെന്നും പൊലീസ് ഇതിനകം അറിയിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയിലാണ് പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്.അതേസമയം ഗുസ്തി താരങ്ങൾ ദില്ലിയിൽ ശക്തമായ പ്രതിഷേധവും സമരവുമായി മുന്നോട്ട് പോകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News