
രാഷ്ട്രീയ ഭേദമന്യേ നിലമ്പൂരില്‍ എം സ്വരാജിന്റെ വിജയം ആഗ്രഹിക്കുന്നവരാണ് മലയാളികള്‍ നിലമ്പൂരില്‍ സ്വരാജിനപ്പുറം കേരളത്തിന് മറ്റൊരു ചോയിസും ഇല്ല എന്നതാണ് വാസ്തവം. അതിനാല്‍ത്തന്നെ മലയാളികള്‍ക്ക് സ്വരാജിനോടുള്ള ഇഷ്ടം പല വഴികളിലൂടെയാണ് അറിയിക്കുന്നതും. അതേ പാത പിന്തുടര്‍ന്ന എം സ്വരാജിന് ഒരു വ്യത്യസ്ത സ്‌നേഹവും പിന്തുണയും നല്‍കിയിരിക്കുകയാണ് ഇടുക്കിയില്‍ നിന്ന് ഒരു കലാകാരന്‍.
നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് സമ്മാനിക്കുവാന്‍ കലാകാരനായ പ്രിന്‍സ് ഭുവനചന്ദ്രന്‍ ദിവസങ്ങളോളമെടുത്ത് തയ്യാറാക്കിയത് നിലമ്പൂര്‍ തേക്ക് കൊണ്ട് ഒരു കൊളാഷ് ആണ്. സ്വരാജിനോടും ഇടതുപക്ഷത്തോടുമുള്ള ആവേശവും അഭിനിവേഷവും കാരണം വെറും ആറ് ദിവസത്തിനുള്ളിലാണ് പ്രിന്‍സ് ഭുവനചന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് സമ്മാനിക്കുവാനായി ചിത്രം തയ്യാറാക്കിയത്.
ഇഷ്ടസ്ഥാനാര്‍ത്ഥിക്ക് എന്ത് സമ്മാനിക്കുമെന്ന ആലോചനയ്ക്ക് ഒടുവിലാണ് ഇത്തരത്തില്‍ ഒരു ആശയമുണ്ടായത്. തുടര്‍ന്ന് ഒട്ടും സമയംകളഞ്ഞില്ല, തെരഞ്ഞെടുപ്പ് മണ്ഡലം നിലമ്പൂര്‍ ആയതുകൊണ്ട് തേക്കില്‍ തന്നെ സമ്മാനം നിര്‍മിക്കാമെന്ന് ഉറപ്പിച്ചു. അങ്ങനെ നിലമ്പൂരുള്ള സുഹൃത്തുക്കളുടെ സഹായം തേടി. നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ എരുമമുണ്ട 132-ാമത് ബൂത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തേക്ക് എത്തിച്ചു തരാമെന്നേറ്റു. അങ്ങനെ ബസ്സില്‍ കയറ്റി അയച്ച 25 കിലോ തേക്ക് ഉപയോഗിച്ച് ആറ് ദിവസം കഠിനാധ്വാനം.
560ലധികം കഷണങ്ങള്‍ വിവിധ ആകൃതികളില്‍ മുറിച്ചെടുത്ത് കൊളാഷ് തീര്‍ത്തു. അങ്ങനെ സ്വര്‍ണ്ണ നിറമുള്ള നിലമ്പൂര്‍ തേക്ക് കൊണ്ട് ഇഷ്ട നേതാവിന് ഇഷ്ട സമ്മാനം പൂര്‍ത്തിയായി. തുടര്‍ന്ന് പൂര്‍ത്തിയായ സമ്മാനവുമായി നേരെ നിലമ്പൂരിലേക്ക്. അവിടെയത്തി സ്വരാജിന് ചിത്രം സമ്മാനിച്ചപ്പോള്‍ സന്തോഷവും അതിനോടൊപ്പം അമ്പരപ്പും. നിറചിരിയാലെ സ്വരാജ് സമ്മാനം സ്വീകരിച്ചതോടെ ആഗ്രഹം പൂര്‍ത്തിയായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് പ്രിന്‍സ് ഭുവനചന്ദ്രന്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

