വില്യം രാജകുമാരന്‍ ‘സെക്‌സിയസ്റ്റ് ബാള്‍ഡ് മാന്‍ 2023’; പ്രതിഷേധം കനക്കുന്നു

ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിനെ ‘സെക്‌സിയസ്റ്റ് ബാള്‍ഡ് മാന്‍ 2023’ആയി തെരഞ്ഞെടുത്ത് പുലിവാല്‍ പിടിച്ചിരിക്കുകയാണ് മാര്‍ക്കറ്റിംഗ് ഏജന്‍സിയായ റീബൂട്ട്. ഗൂഗിളിലെ സെര്‍ച്ചുകളെ കുറിച്ചുള്ള ഒരു പുതിയ പഠനത്തിനെ അടിസ്ഥാനമാക്കിയാണ് വില്യമിന് ഇങ്ങനൊരു വിശേഷണം നല്‍കിയത്. എത്ര തവണ ഷര്‍ട്ട് ലെസ്(ഷര്‍ട്ട് ധരിക്കാതെ), നഗ്നനായി എന്നീ വാക്കുകള്‍ ഉപയോഗിച്ച് വില്യമിനെ ആളുകള്‍ തിരഞ്ഞിട്ടുണ്ടെന്ന് ഈ പഠനത്തില്‍ പരിശോധിച്ചിട്ടുണ്ട്. ഈ ഘടകങ്ങള്‍ കൂടാതെ നീളം, ശബ്ദഗാംഭീര്യം, സ്വത്ത്, ശിരോചര്‍മത്തിന്റെ തിളക്കം എന്നിവയും പരിഗണിച്ചാണ് സെക്‌സിനസിനെ അളന്നിരിക്കുന്നത്.

ALSO READ: ഭർത്താവിന് ഓട്ടത്തിൽ അഡിഷൻ; സഹികെട്ട് ഭാര്യ വിവാഹമോചനം ചെയ്തു; അന്തംവിട്ട് സോഷ്യൽ മീഡിയ

പത്തില്‍ 9.88 സ്‌കോറാണ് വില്യമിന് ലഭിച്ചത്. അദ്ദേഹത്തിന് പിറകേ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഹോളിവുഡ് സൂപ്പര്‍ താരങ്ങളായ വിന്‍ഡീസവും ജേസണ്‍ സ്റ്റാതാമുമുണ്ട്. നൂറു മില്യണ്‍ ഡോളറാണ് വില്യമിന്റെ ആസ്തി. 1.91 മീറ്ററാണ് നീളം. 37,200റോളം സെര്‍ച്ചാണ് അദ്ദേഹത്തിന് ഗൂഗിളില്‍ ലഭിച്ചിട്ടുള്ളത്, ശബ്ദഗാംഭീര്യത്തില്‍ 9.91 പോയിന്റാണ് വില്യമിന് ലഭിച്ചത്. പട്ടികയില്‍ നാലാം സ്ഥാനം ഹോളിവുഡ് താരം സാമുവല്‍ എല്‍ ജാക്‌സനാണ്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് അഞ്ചാം സ്ഥാനത്ത്.

ALSO READ: കണ്ണൂർ സ്‌ക്വാഡിന് തമിഴ്‌നാട്ടിലും മികച്ച സ്വീകരണം, ഒ ടി ടി റിലീസിന് പിറകെ തെന്നിന്ത്യയിൽ നിന്ന് മമ്മൂട്ടിയെ വാഴ്ത്തി റിവ്യൂ

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാന്‍, ഡബ്യുഡബ്യുഇ സൂപ്പര്‍താരം ഡെയിന്‍ ജോണ്‍സണ്‍, ഹോളിവുഡ് താരം ഷെമര്‍ മൂര്‍ എന്നിവരും പട്ടികയിലുണ്ട്. അതേസമയം ഇത്തരം ഒരു വിശേഷണം അദ്ദേഹത്തിന് നല്‍കിയതിന് എതിരെ വലിയ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News