
കൊല്ലത്ത് ജയിൽ ഉദ്യോഗസ്ഥനെ കൊലക്കേസ് പ്രതി മർദ്ദിച്ചു. കരുനാഗപ്പള്ളി സന്തോഷ് വധക്കേസ് പ്രതി അലുവ അതുലാണ് ഉദ്യോഗസ്ഥനെ മർദ്ദിച്ചത്. കൊല്ലം ജില്ലാ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അഭിലാഷിനാണ് മർദ്ദനമേറ്റത്. കാന്റീൻ കാർഡ് ചാർജ് ചെയ്യുന്നതിൽ സമയ താമസം ഉണ്ടായി എന്നതായിരുന്നു അക്രമ കാരണം. അലുവ അതുൽ ഉദ്യോഗസ്ഥന്റെ മുഖത്ത് അടിക്കുകയായിരുന്നു. മർദ്ദനമേറ്റ പെരുംപുഴ സ്വദേശിയും ഡെപ്യൂട്ടി പ്രിസൺ ഓഫീസറുമായ അഭിലാഷ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
News summary: A prison officer was attacked by a murder case accused in Kollam. Karunagappally Santhosh murder case accused Aluva Athul was the one who beat up the officer. Kollam District Jail Deputy Prison Officer Abhilash was assaulted and sought treatment at kollam district hospital.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

