
മറ്റൊരു സംസ്ഥാനത്തെ ‘പ്രൊഫഷണൽ’ ആയി പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ച് ക്രിക്കറ്റ് താരം പൃഥ്വി ഷാ. താരം തന്റെ മാതൃ ക്രിക്കറ്റ് അസോസിയേഷനിൽനിന്ന് നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) തേടുകയും ചെയ്തു. ഫിറ്റ്നസ് മോശമായതിനാൽ കഴിഞ്ഞ വർഷം മുംബൈ സീനിയർ സെലക്ഷൻ കമ്മിറ്റി ഷായെ രഞ്ജി ട്രോഫി മത്സരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഷാ ടീമിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് അദ്ദേഹത്തിന് കഠിനമായ പരിശീലനം ആവശ്യമാണെന്നും ടീം മാനേജ്മെന്റ് എംസിഎയെ അറിയിച്ചിരുന്നു.
താരത്തിന് രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ നിന്ന് ഓഫറുകൾ ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ടീമിനായി മത്സരിക്കണമെങ്കിൽ ഭാരം കുറയ്ക്കണമെന്ന് താരത്തെ സംഘടനയുടെ സിലക്ഷൻ കമ്മിറ്റി കഴിഞ്ഞ ഒക്ടോബറിൽ അറിയിച്ചിരുന്നു. ഫിറ്റ്നസും ഫോമും മെച്ചപ്പെടാത്തതിനാൽ 2024 ഡിസംബറിൽ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ നിന്നും സെലക്ഷൻ കമ്മിറ്റി താരത്തെ ടീമിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ചിരുന്നു.
Also read – ടി20 ലോകകപ്പ് കളിക്കാന്‍ ഇത്തവണയും കാനഡ; യോഗ്യത നേടിയ 13ാം ടീം
“അസോസിയേഷനെ പ്രതിനിധീകരിക്കുന്ന കാലത്തോളം എനിക്ക് നൽകിയ വിലപ്പെട്ട അവസരങ്ങൾക്കും പിന്തുണയ്ക്കും മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എംസിഎ) ആത്മാർത്ഥമായി നന്ദി പറയാൻ ഈ അവസരം വിനിയോഗിക്കുന്നു. എംസിഎ എന്ന സംഘടനയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ബഹുമതിയും പദവിയുമാണ്, ഇവിടെ നിന്ന് എനിക്ക് ലഭിച്ച അനുഭവത്തിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്” – ഷാ എംസിഎയ്ക്ക് അയച്ച ഇമെയിലിൽ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here