‘ഞങ്ങളുടെ സൺഷൈൻ’, അല്ലിക്ക് ഒൻപതാം പിറന്നാൾ ആശംസ നേർന്ന് പൃഥ്വിരാജ്

ഇന്ന് പൃഥ്വിയുടെയും സുപ്രിയയുടെയും മകള്‍ അലംകൃത എന്ന അല്ലിയുടെ ഒന്‍പതാം പിറന്നാളാണ്. പതിവ് തെറ്റിക്കാതെ ഇത്തവണത്തെ ബേര്‍ത്ത് ഡേയ്ക്കും മകളുടെ ഫോട്ടോ പങ്ക് വച്ച് ജന്മദിന ആശംസകൾ നേർന്നു. ഒരു വിദേശ യാത്രയ്ക്കിടയില്‍ എടുത്ത കുടുംബ ചിത്രത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മകൾക്ക് താരം പിറന്നാൾ ആശംസകൾ നേർന്നത്. അല്ലിയെയും സുപ്രിയെയും പൃഥ്വി ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. അല്ലി വിക്ടറി കാണിച്ചുകൊണ്ടാണ് ഫോട്ടോയ്ക്ക് പോസ് കൊടുത്തിരിക്കുന്നത്. നിറഞ്ഞ ചിരിയും മുഖത്ത് കാണാം. സുപ്രിയയെയും ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സുപ്രിയയുടെ പേജില്‍ പ്രത്യേകമൊരു പോസ്റ്റ് ഇതുവരെ വന്നിട്ടില്ല.

also read :ആദ്യ ദിനം റെക്കോർഡ് കളക്ഷനുമായി ജവാൻ; ഹിന്ദി സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനം

‘ഞങ്ങളുടെ സൺഷൈൻ’ എന്ന് വിശേഷിപ്പിച്ചാണ് പൃഥ്വി ആശംസ കുറിച്ചിരിക്കുന്നത്. അല്ലിയുടെ ബേര്‍ത്ത് ഡേയ്ക്കും എന്തെങ്കിലും വിശേഷ ദിവസങ്ങള്‍ ഉണ്ടെങ്കില്‍ അപൂര്‍വ്വമായി മാത്രമാണ് സുപ്രിയയും പൃഥ്വിയും മകളുടെ ഫോട്ടോ പുറത്തു വിടുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ പിറന്നാളിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

also read :വിഷത്തേളുകളെവെച്ച് ആരാധന; ആന്ധ്രാപ്രദേശില്‍ നിന്നുള്ള വീഡിയോ വൈറല്‍

“ജന്മദിനാശംസകൾ ബേബി ഗേൾ! ഒൻപതുവയസ്സുകാരി… ഞങ്ങൾ കുട്ടികളാണെന്നും നീയാണ് പേരന്റ് എന്നും മമ്മയെയും ഡാഡയെയും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ! ചുറ്റുമുള്ളവരോടുള്ള നിന്റെ അനുകമ്പയും ക്ഷമയും സ്‌നേഹവും ഞങ്ങളെ പലപ്പോഴും കടപ്പെട്ടവരാക്കാറുണ്ട്. നിന്നിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു, ഞങ്ങളുടെ ഫോറെവർ സൺഷൈൻ!” അല്ലി ടേൺസ് 9 എന്ന ഹാഷ്ടാഗും ചേർത്താണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്.

2014ലാണ് പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടേയും ജീവിതത്തിലേക്ക് അലങ്കൃത എത്തുന്നത്. മലയാളത്തിന്റെ മാതൃകാ ദമ്പതിമാരില്‍ ഒരാളായിട്ടാണ് പൃഥ്വിരാജിനെയും സുപ്രിയ മേനോനെയും ആരാധകർ കാണുന്നത്. അതുപോലെ തന്നെ മാതൃകാപരമാണ് പൃഥ്വിയും സുപ്രിയയും മകള്‍ അലംകൃത എന്ന അല്ലിയെ വളര്‍ത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും ഫോട്ടോസിലൂടെയും അല്ലിയെ അത്രയ്ക്ക് പരിചയമല്ല എങ്കിലും, മല്ലികയുടെയും പൃഥ്വിരാജിന്റെയും സുപ്രിയയുടെയും എല്ലാം വാക്കുകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും അല്ലിയെ മലയാളികള്‍ക്ക് നന്നായി അറിയാം. പോസ്റ്റിന് താഴെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് സെലിബ്രിറ്റികള്‍ അടക്കമുള്ള ആരാധകരും എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണത്തിന് പട്ടുപാവാട ഒടുത്ത് കുടുംബത്തിനൊപ്പം നില്‍ക്കുന്ന അല്ലിയുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

also read :ഇരുകവിളുകളിലും അടി; തലമുടി വലിച്ച് നിലത്തിട്ട് ചവിട്ടി; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ആഫ്രിക്കയില്‍ ക്രൂരമര്‍ദ്ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News