‘ജോൺ കാറ്റാടി ആകേണ്ടിയിരുന്നത് മമ്മൂട്ടി’; ‘ബ്രോ ഡാഡി’യെ കുറിച്ച് വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

ഒടിടിയില്‍ റിലീസ് ചെയ്ത് ആരാധകർ ഏറ്റെടുത്ത ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി. 2022 ല്‍ പുറത്തിറങ്ങിയ ഈ കോമഡി എന്റര്‍ടെയ്‌നറിലെ മോഹന്‍ലാല്‍-പൃഥ്വി കോമ്പോ ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ജോണ്‍ കാറ്റാടി എന്ന കഥാപാത്രമായുള്ള മോഹന്‍ലാലിന്റെ അഭിനയത്തിന് ഒരുപാട് പ്രശംസകൾ ലഭിച്ചിരുന്നു. സിനിമയുടെ ഹൈലൈറ്റ് തന്നെ ആ കഥാപാത്രമായിരുന്നു. മോഹന്‍ലാല്‍ അപ്പനായും പൃഥ്വിരാജ് മകനായും മത്സരിച്ച് അഭിനയിച്ചപ്പോള്‍ മീനയും കല്യാണിയും ലാലു അലക്‌സും കനിഹയും വിവിധ കഥാപാത്രങ്ങളായി എത്തി അവർക്കൊപ്പം പിടിച്ചുനിന്നു.ഇപ്പോഴിതാ സിനിമയിൽ മോഹൻലാലിന് പകരം ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് പറയുകയാണ് പൃഥ്വിരാജ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. മമ്മൂട്ടിക്ക് ബ്രോ ഡാഡിയുടെ കഥ ഇഷ്ടപ്പെട്ടെങ്കിലും അത് ചെയ്യാന്‍ സാധിക്കാതെ പോയതിന്റെ കാരണവും താരം വെളിപ്പെടുത്തി.

‘ഒരു തിരക്കഥ തയാറാക്കുമ്പോള്‍ അത് ഏതെങ്കിലും നടനെ മനസില്‍ കണ്ടുകൊണ്ട് ചെയ്യുന്നതല്ല. പക്ഷെ ഒരു നടന്‍ മനസില്‍ സ്വഭാവികമായി വന്നു പോകും. ബ്രോ ഡാഡി എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ ആദ്യം തിരഞ്ഞെടുത്തത് മമ്മൂക്കയെ ആയിരുന്നു. മമ്മൂട്ടി സാര്‍ ജോണ്‍ കാറ്റാടി എന്ന കഥാപാത്രം ചെയ്യണം എന്നുണ്ടായിരുന്നു. ഇന്ന് നിങ്ങള്‍ കണ്ട ജോണ്‍ കാറ്റാടി അല്ല അത്. കോട്ടയം കുഞ്ഞച്ചന്‍ പോലൊരു കഥാപാത്രം, പാലായില്‍ പ്ലാന്റേഷന്‍ ഒക്കെയുള്ള റിച്ചായ ക്രിസ്ത്യന്‍ ഫാമിലി. മമ്മൂട്ടി അത്തരം ഒരു പ്രണയമുള്ള ഭര്‍ത്താവായി വന്നാല്‍ വളരെ ക്യൂട്ട് ആയിരിക്കും എന്ന് തോന്നി. അങ്ങനെ ആരും ഇതുവരെ മമ്മൂക്കയെ വെച്ച് ചിന്തിച്ചിട്ടില്ല’.

ALSO READ: താമരശ്ശേരിയിൽ നിന്നും കാണാതായ പെൺകുട്ടി ബാംഗ്ലൂരിൽ; കണ്ടെത്തിയത് യുവാവിനൊപ്പം

അദ്ദേഹത്തിനും സ്‌ക്രിപ്റ്റ് ഇഷ്ടമായി. പക്ഷെ സിനിമ പെട്ടെന്ന് ചെയ്യാന്‍ സാധിക്കില്ലെന്നും കുറച്ച് കഴിഞ്ഞു ചെയ്യാമോ എന്നും മമ്മൂട്ടി ചോദിച്ചു, എനിക്ക് അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാന്‍ പ്രയാസം ഉണ്ടായിരുന്നില്ല. എന്നാല്‍ കോവിഡ് സമയത്ത്, 50 പേരെ മാത്രം വെച്ച് ചെയ്യാവുന്ന ഒരു സിനിമ എന്ന നിലയില്‍ ഞാന്‍ ആലോചിച്ച ചെറിയ ചിത്രമായിരുന്നു ബ്രോ ഡാഡി. ആ സമയം കടന്നുപോയാല്‍ വീണ്ടും ഒരുപാട് സിനിമകള്‍ വരും.

മമ്മൂക്ക നേരത്തെ തന്നെ മറ്റൊരു ചിത്രം കമ്മിറ്റ് ചെയ്തിരുന്നു. ജോര്‍ജ് ഏട്ടനായിരുന്നു ആ സിനിമ പ്രൊഡ്യൂസ് ചെയുന്നത്. അപ്പോള്‍ എനിക്ക് അത് നിര്‍ത്തി ഇത് ചെയ്യാന്‍ പറയാന്‍ സാധിക്കില്ല. ഈ സിനിമ ആദ്യം മമ്മൂട്ടി സാറിനോട് ആണ് പറഞ്ഞതെന്ന് മോഹന്‍ലാല്‍ സാറിന് അറിയാമായിരുന്നു. മമ്മൂക്ക ആണ് വന്നിരുന്നെങ്കില്‍ മറ്റൊരു തരത്തിലുള്ള ബ്രോ ഡാഡി ആകുമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ശരിക്കും മമ്മൂക്കയുമായി ചേര്‍ന്ന് ഒരു വലിയ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News