
മലയാളത്തിൽ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക ഇന്ഡസ്ട്രികളിലും പേരെടുത്ത സംവിധായകർക്കും സൂപ്പർ താരങ്ങൾക്കും ഒപ്പം ജോലി ചെയ്ത് പരിചയമുള്ളയാളാണ് പൃഥ്വിരാജ്. അക്കൂട്ടത്തിൽ പ്രശാന്ത് നീൽ മുതൽ അക്ഷയ് കുമാർ വരെയുള്ളവർ ഉൾപ്പെടും. അതിനാൽ തന്നെ പ്രിത്വിയുമായുള്ള അഭിമുഖങ്ങളിൽ നിന്നും പലപ്പോഴും ആരാധകർക്ക് കൗതുകകരമായ പല വിവരങ്ങളും കിട്ടാറുമുണ്ട്.
ഇപ്പോൾ ഇന്ത്യ ഒട്ടാകെ ആരാധകരുള്ള, ഇന്ത്യ കണ്ട ഏറ്റവും വലിയ സിനിമകളിലൊന്നിൽ അഭിനയിച്ച ഒരാൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് ഇല്ല എന്ന കൗതുകകരമായ വാർത്തയാണ് പ്രിത്വി പങ്കു വച്ചിരിക്കുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇതിനെ പറ്റി പറഞ്ഞത്.
മറ്റാരുമല്ല, സൂപ്പർ സ്റ്റാർ പ്രഭാസിനെ പറ്റിയാണ് പൃത്വി വാചാലനായത്. തെലുങ്കില്‍ പൃഥ്വിരാജിന് വലിയ പ്രശസ്തി നേടിക്കൊടുത്ത ചിത്രമായിരുന്നു സലാര്‍. കെജിഎഫ് 2വിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസായിരുന്നു നായകന്‍. സ്വന്തം സ്റ്റാർഡത്തിൽ ബോധവാനാകാതെ ഇരിക്കുക എന്നത് പ്രഭാസിൽ നിന്നാണ് താൻ പഠിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു.

“എന്‍റെ അറിവില്‍ പ്രഭാസിന് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഒന്നുമില്ല. അത് മാത്രമല്ല, അദ്ദേഹത്തിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാന്‍ഡില്‍ ചെയ്യുന്നത് മറ്റൊരാളാണ്. സ്വന്തം സ്റ്റാര്‍ഡം വെച്ച് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് വെച്ചാല്‍ അതിനെപ്പറ്റി ബോധവാനാകാതെ ഇരിക്കുക എന്നതാണ്. ഇത് പ്രഭാസില്‍ നിന്നാണ് ഞാന്‍ പഠിച്ചത്” – പ്രിത്വിരാജ് പറഞ്ഞു.
അദ്ദേഹത്തെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളൊന്നും മൈൻഡ് ചെയ്യാറില്ല. ഒരുമിച്ച് വര്‍ക്ക് ചെയ്തതുകൊണ്ട് മാത്രം അദ്ദേഹത്തിന് എന്‍റെ കാര്യങ്ങളെല്ലാം അറിയാം. അല്ലാതെ ചുറ്റുപാടില്‍ നടക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം വലിയ ശ്രദ്ധയൊന്നും കൊടുക്കാറില്ല,’ പൃഥ്വിരാജ് കൂട്ടിച്ചേർത്തു. സലാർ 2വിൽ പൃത്വിയും പ്രഭാസും ഉറ്റ സുഹൃത്തുക്കളുടെ റോളിലാണ് അഭിനയിച്ചത്.
#Prithviraj about #Salaar2
— Movie Tamil (@MovieTamil4) January 29, 2025
– It's definitely happening that much I can tell you
– #PrashanthNeel I guess by now you knows is doing a film with #NTR
– So once that's done, we'll all get together for Salaar2 pic.twitter.com/bGZTJU2M1h

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


