പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര സർക്കാർ അംഗീകാരം

പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര സർക്കാർ അംഗീകാരം. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് നൽകിയ സർട്ടിഫിക്കറ്റ് ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിനെ തേടിയെത്തിയത്.

2022–23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര അംഗീകാരം ലഭിച്ചത്. സർട്ടിഫിക്കറ്റ് ലഭിച്ച വിവരം നിർമാണക്കമ്പനി ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിനുള്ള നന്ദിയും അവർ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തുന്ന വിപിൻദാസ് ചിത്രം ​ഗുരുവായൂരമ്പല നടയിൽ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം.

also read; ബക്രീദ് ആഘോഷത്തിൻ്റെ പേരിൽ വിഎച്ച്പി പ്രതിഷേധം; ക്ഷമ ചോദിച്ച് ഗുജറാത്തിലെ സ്കൂളുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News