കജോളിന്റെ നായകനായി പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്

കജോളിന്റെയ നായകനായി പൃഥ്വിരാജ് ബോളിവുഡിലേക്ക്. കരണ്‍ ജോഹറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബോളിവുഡിലെത്തുന്നത്. ആദ്യമായാണ് പൃഥ്വിരാജും കജോളും ഒന്നിക്കുന്നത്.

ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും അഭിനയിക്കുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രമാണിത്. കജോളിന്റെ മകന്റെ വേഷത്തിലായിരിക്കും ഇബ്രാഹിം എത്തുക. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം നടക്കും.

Also Read: മക്കള്‍ക്കൊപ്പമുള്ള ഉര്‍വശിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഇപ്പോള്‍ അക്ഷയ് കുമാറും ജാക്കി ഷറോഫും അഭിനയിക്കുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന സിനിമയിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. അയ്യ, ഔറംഗസീബ്, നാം ഷബന എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News