
ആരാധകരെല്ലാം കാത്തിരുന്ന എമ്പുരാന്‍ സിനിമ നാളെ റിലീസ് ആവുകയാണ്. വളരെ ആവേശത്തോടെ എമ്പുരാനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് സിനിമ പ്രേമികള്‍. ഇപ്പോഴിതാ സിനിമയെ കുറിച്ച് കൂടുതല്‍ സംസാരിക്കുകയാണ് നടനും എമ്പുരാനന്റെ സംവിധായകനുമായ പൃഥ്വിരാജ് സുകുമാന്‍.
ഒരു സിനിമ വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും ആ സിനിമയുടെ സംവിധായകന് തന്നെയാണെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭമിനുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
Also Read :സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ കേസ്; തട്ടിയത് ലക്ഷങ്ങള്‍
എമ്പുരാന്‍ സിനിമ മോശമായി വന്നാല്‍ അതിന്റെ ഉത്തരവാദി ഞാന്‍ തന്നെയായിരിക്കും. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണമെന്നും താരം പറഞ്ഞു.
ഒരു സിനിമ വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും ആ സിനിമയുടെ സംവിധായകന് തന്നെയാണ്. എമ്പുരാനെ കുറിച്ച് പറഞ്ഞാല്‍, മോഹന്‍ലാല്‍ സാറായാലും ശരി മറ്റുള്ള നടന്മാരായാലും ശരി ടെക്നീഷ്യന്‍സ് ആയാലും ശരി ഇവരെല്ലാം എന്റെ ഡിസിഷന്‍ മേക്കിങ് ആണ് ഫോളോ ചെയ്തത്. ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് ഇവരൊക്കെ ചെയ്തിരിക്കുന്നത്. എന്റെ വിഷനും എന്റെ ആശയങ്ങളുമാണ് ഞാന്‍ പറഞ്ഞതുപ്രകാരം അവര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ മോശമായി വന്നാല്‍ അതിന്റെ ഉത്തരവാദി ഞാന്‍ തന്നെയായിരിക്കും. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം,’ പൃഥ്വിരാജ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


