എമ്പുരാന്റെ സ്വീകരണം കണ്ടിട്ട് മാത്രമേ മൂന്നാം ഭാഗം പ്രഖ്യാപിക്കാൻ കഴിയൂ: പൃഥ്വിരാജ്

Prithviraj Sukumaran

പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റിനും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു . ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ചിത്രമെന്നതിൽ യാതൊരു സംശയവും വേണ്ട എന്നാണ് ടീസർ നൽകുന്ന സൂചന. 2025 മാർച്ച് 27 ന്ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

ഇപ്പോഴിതാ ‘ലൂസിഫർ’ സിനിമയുടെ മൂന്നാം ഭാഗത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജ്. രണ്ടാം ഭാഗമായ ‘എമ്പുരാൻ’ തീരുന്നത് സിനിമയ്ക്ക് ഒരു തുടർച്ച ഉണ്ടാകുമെന്ന വ്യക്തമായ സൂചന നൽകിയാണെന്ന് പൃഥ്വിരാജ് പറയുന്നു. എമ്പുരാന്റെ ടീസർ റിലീസ് ചടങ്ങിൽ ആയിരുന്നു പൃഥ്വിരാജ് ഇത് പറഞ്ഞത്.

also read: ആരാധകർക്ക് സന്തോഷം; എമ്പുരാന്റെ ടീസർ പുറത്ത്

എമ്പുരാൻ ഉണ്ടായതിൽ ഒരു വലിയ നന്ദി പറയേണ്ടത് പ്രേക്ഷകരോടാണ് എന്നും അവർ ലൂസിഫറിനു തന്ന ആ മഹാവിജയമാണ് എമ്പുരാൻ എന്ന സിനിമ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം എന്നുമാണ് താരം പറഞ്ഞത്. അല്ലെങ്കിൽ എമ്പുരാൻ സംഭവിക്കില്ലായിരുന്നു. ലൂസിഫറിന്റെ മൂന്നാം ഭാഗത്തെപ്പറ്റിയും ഞാൻ ഇക്കാര്യം തന്നെയാണ് പറയുന്നത്. എമ്പുരാൻ എന്ന സിനിമയ്ക്ക് പ്രേക്ഷകർ നൽകുന്ന സ്വീകരണം കണ്ടിട്ട് മാത്രമേ മൂന്നാം ഭാഗം പ്രഖ്യാപിക്കാൻ കഴിയൂ. ഈ പാർട്ട് ടു ഒരു വലിയ വിജയം ആവട്ടെ എന്നും പൃഥ്വിരാജ് പറഞ്ഞു ഒന്നാം ഭാഗം ചെയ്യുന്ന സമയത്ത് രണ്ടാം ഭാഗത്തെ ഇപ്പോൾ ഒന്നും പറയരുതെന്ന് തീരുമാനിച്ചിരുന്നു. ഒന്നാം ഭാഗത്തിന് കിട്ടുന്ന പ്രതികരണങ്ങൾ കണ്ടിട്ട് മാത്രമേ രണ്ടാം ഭാഗത്തെപ്പറ്റി ചിന്തിക്കാൻ കഴിയൂ എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News