
സിനിമ മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല ലഹരി വ്യാപനമെന്നും നര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസെന്നും പറഞ്ഞ് നടന്‍ പൃഥ്വിരാജ്. നര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് ആണ്. ലഹരി ഉപയോഗിച്ചാല്‍ മാത്രമേ ക്രീയേറ്റീവ് ആയി ചിന്തിക്കാന്‍ പറ്റൂ എന്നൊരു ധാരണ ഉണ്ടെന്നും എന്നാല്‍ അങ്ങനെ ഒന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ ‘നോ എന്‍ട്രി’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിയാണ് പൃഥ്വിരാജ് അവസാനിപ്പിച്ചത്.
‘ലഹരി മരുന്നുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ ക്രിയേറ്റീവ് ആകാന്‍ പറ്റുകയുള്ളൂ എന്നൊരു അബദ്ധ ധാരണ സിനിമാ മേഖലയില്‍ പലയിടത്തും പടര്‍ന്നിട്ടുണ്ട്. അത് കള്ളമാണ്. ലഹരിയുടെ സ്വാധീനത്തില്‍ ഒരു മഹദ് കൃതിയും രചിക്കപ്പെട്ടിട്ടില്ല, ഒരു നല്ല സിനിമയും ഇവിടെയുണ്ടായിട്ടില്ല. മദ്യപാനം ശീലമുള്ള പല വലിയ എഴുത്തുകാരും സംവിധായകരും മദ്യം മാറ്റിവച്ചിട്ടാണ് അവരുടെ ജോലി ചെയ്യുന്നത് എന്നും എനിക്ക് നേരിട്ട് അറിയാം. ലഹരി സിനിമാ മേഖലയില്‍ മാത്രമല്ലെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. സ്വന്തം വീട്ടില്‍ നിന്ന് അടുത്ത സിനിമാ സെറ്റിലേക്കുള്ള അത്രയും ദൂരം ലഹരിക്ക് നിങ്ങളുടെ കുടുംബത്തിലേക്ക് എത്താനില്ല. ഈ അപകടത്തെ ഒരുമിച്ചു നിന്ന് നേരിടണം’ – പൃഥ്വിരാജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here