
ആരാധകർ ഒന്നാകെ കാത്തിരുന്ന ചിത്രം എമ്പുരാന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമായിരുന്നു. ട്രെയ്‌ലർ ലോഞ്ചിനിടെ പൃഥ്വിരാജ് പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽമീഡിയയിൽ ആരാധകർക്കിടയിൽ വൈറലാകുന്നത്. ലൈക്ക പ്രൊഡക്ഷൻസിന് വേണ്ടി രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള അവസരം തനിക്ക് വന്നിരുന്നെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. എന്നാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ ആ പ്രൊജക്റ്റ് തുടങ്ങണമെന്ന് ലൈക്കക്ക് നിർബന്ധമുണ്ടായിരുന്നതിനാലാണ് അത് നടക്കാതെ പോയതെന്നും താരം പറഞ്ഞു. താൻ ഒരു പാർട്ട് ടൈം സംവിധായകൻ ആയതിനാൽ രജനി സാറിനായി ഒരു കഥയുണ്ടാകാൻ സാധിച്ചില്ലെന്നും അങ്ങനെയാണ് ആ സിനിമ നടക്കാതെ പോയെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
ഒരു പുതിയ സംവിധായകൻ എന്ന നിലയിൽ അത് എനിക്ക് വലിയൊരു ഓഫർ ആയിരുന്നു. ഞാൻ അദ്ദേഹത്തിനായി ഒരു കഥയുണ്ടാക്കാൻ സാധിക്കുമോയെന്ന് ശ്രമിച്ചു. എന്നാൽ ലൈക്ക പ്രൊഡക്ഷൻസിന് ഒരു ടൈം ലൈൻ ഉണ്ടായിരുന്നു. അതിനുള്ളിൽ ആ പ്രൊജക്റ്റ് തുടങ്ങണമെന്ന് അവർക്കുണ്ടായിരുന്നു’ എന്നും പൃഥ്വിരാജ് പറഞ്ഞു.
അതേസമയം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. . ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ചിത്രമെന്ന സൂചന. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും.
also read: ആരാധകർക്ക് സന്തോഷം; എമ്പുരാന്റെ ടീസർ പുറത്ത്
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


