പൃഥ്വീരാജിന്‍റെ സിനിമയില്‍ ശിവരാജ് കുമാര്‍, ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും

നെല്‍സണ്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പ്രധാന വേഷത്തില്‍ എത്തിയ ജെയിലര്‍ എന്ന ചിത്രത്തില്‍ മാസ് കഥാപാത്രം അവതരിപ്പിച്ചാണ് ശിവരാജ് കുമാര്‍ മലയാളികളുടെ മനസ് കീ‍ഴടക്കിയത്. ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിലെ നില്‍പ്പും നടത്തവും നോട്ടവുമെല്ലാം സിനിമ പ്രേമികളുടെ മനസിനെ കീ‍ഴടക്കി ക‍ഴിഞ്ഞു. മോഹന്‍ലാലിനും ശിവരാജ് കുമാറിനും തുല്യ പ്രാധാന്യമുള്ള കാമിയോ റോളാണ് ചിത്രത്തിലുണ്ടായിരുന്നത്.

ഇവരുടെ ക്യാരക്ടറുകള്‍ വെച്ച് മു‍ഴുനീള ചിത്രം ആഗ്രഹിക്കാത്ത സിനിമ പ്രേമികള്‍ കുറവായാരിക്കും. എന്നാലിപ്പോള്‍ ആരാധകരെ ത്രില്ലടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നടന്‍ പൃഥ്വീരാജിന്‍റെ ചിത്രത്തിലൂടെ ശിവരാജ് കുമാര്‍ മലയാളത്തില്‍ അരങ്ങേറുന്നുവെന്നാണ് വിവരം.  വിവരത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല. പൃഥ്വീരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണെന്നും എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം ഒന്നിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പല വാര്‍ത്തകള്‍ക്കും ആളുകള്‍ തിരികൊളുത്തിയിട്ടുണ്ട്. മലയാള അരങ്ങേറ്റത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: ‘വെറുമൊരു ടിഷ്യു പേപ്പർ കൊണ്ട് മാസ് കാണിച്ച നരസിംഹ’, കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി പറഞ് ശിവരാജ്‌കുമാർ

അതേസമയം, ജയിലർ സിനിമയിൽ തന്‍റെ കഥാപാത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചതിൽ ശിവ രാജ്കുമാർ മലയാളി പ്രേക്ഷകരോട് പ്രത്യേക നന്ദി പറഞ്ഞിരുന്നു. താരം ആരാധകരോടൊപ്പം സിനിമ കാണാനെത്തിയപ്പോഴായിരുന്നു മലയാളി ആരാധകർക്ക് നന്ദി അറിയിച്ചത്.

ALSO READ: ‘മുംബൈ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഡാന്‍സ് കളിക്കണം എന്നായിരുന്നു സ്വപ്നം’, എത്തി നിൽക്കുന്നത് പാൻ ഇന്ത്യൻ വില്ലനിൽ: ഒരു വർഷം മുൻപ് വിനായകൻ പറഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News