പാർക്കിങ് തർക്കം; കുറ്റ്യാടിയിൽ സ്വകാര്യ ബസ് ഡ്രൈവറെ ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ദിച്ചു

Crime

കോഴിക്കോട് കുറ്റ്യാടിയിൽ സ്വകാര്യ ബസ് ഡ്രൈവറെ ഹെൽമെറ്റ് ഉപയോഗിച്ച് അടിച്ചു പരുക്കേൽപ്പിച്ചു. റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി പാർക്ക് ചെയ്തകാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് മർദ്ദനത്തിന് കാരണം. ബസ് ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലിക്കാണ് പരിക്കേറ്റത്. കുറ്റ്യാടിക്ക് സമീപം ചട്ടമുക്കിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വാഹനാപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് ഉണ്ടായി. സ്വകാര്യ ബസ്സിന് മുന്നോട്ട് നീങ്ങാൻ കഴിയാതെ വന്നതോടെ റോഡിൽ നിർത്തിയിട്ട കാർ മാറ്റാൻ ആവശ്യപ്പെട്ടു.

ALSO READ; 22കാരിയെ തലയ്ക്കടിച്ച് കൊന്ന ശേഷം അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല

ഇത് കണ്ടുനിന്ന നാട്ടുകാരനാണ് പ്രകോപിതനാവുകയും ഹെൽമെറ്റ് ഉപയോഗിച്ച് ബസ് ഡ്രൈവറുടെ തലയ്ക്ക് അടിക്കുകയും ചെയ്തത്. വടകര – തൊട്ടിൽപാലം റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രെവർ വട്ടോളി സ്വദേശി ഷെല്ലിക്കാണ് മർദനമേറ്റത്. യാത്രക്കാർ പകർത്തിയെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു. പ്രദേശവാസിയായ മുഹമ്മദാണ് കേസിലെ പ്രതി. ഷെല്ലിയുടെ പരുക്ക് ഗുരുതരതല്ല.

News Summary: A private bus driver was injured by being beaten with a helmet in Kozhikode.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News